കരകാണാ കടലല മേലെ... മോഹത്തിന്‍ കുരുവി പറന്നു....പറക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷം; വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് ആശംസ അറിയിച്ച് അജു കുറിച്ചത്

Malayalilife
 കരകാണാ കടലല മേലെ... മോഹത്തിന്‍ കുരുവി പറന്നു....പറക്കാന്‍ തുടങ്ങിയിട്ട് 9 വര്‍ഷം; വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് ആശംസ അറിയിച്ച് അജു കുറിച്ചത്

ലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്റെ 'മലര്‍വാടി ആര്‍ട്‌സ് ക്ലബി' ലൂടെ എത്തിയ താരം ഇന്ന് സിനിമയിലെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ക്യാരക്ടര്‍ നടനായി അജുവര്‍ഗീസ് മാറി.നിര്‍മ്മാണരംഗത്തും സജീവമാണ് അജു. സമൂഹമാദ്ധ്യമത്തില്‍ സജീവമായ അജു കുടുംബവിശേങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

ഭാര്യ അഗസ്റ്റീനയ്ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ചിത്രമാണ് അജു പങ്കുവച്ചിട്ടുള്ളത്. കരകാണാ കടലല മേലെ മോഹത്തിന്‍ കുരുവി പറക്കാന്‍ തുടങ്ങി 9 വര്‍ഷം എന്ന രസകരമായ അടിക്കുറിപ്പും അജു ചിത്രത്തിനു നല്‍കിയിട്ടുണ്ട്. സിജു വിത്സന്‍, സംവിധായകന്‍ തരുണ്‍ മൂര്‍ത്തി എന്നിവര്‍ ആശംസ അറിയിച്ചിട്ടുണ്ട്. 

2014 ഫെബ്രുവരി 24നായിരുന്നു അജുവിന്റെയും അഗസ്റ്റീനയുടെയും വിവാഹം. ഇരട്ടകളായ ഇവാനും ജുവാനനയും ലൂക്കും ജയ്ക്കും ആണ് മക്കള്‍. അടുത്തിടെ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തില്‍ അജു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മോമോ ഇന്‍ ദുബായ് ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. 2018, ഉല്ലാസപൂത്തിരികള്‍, നദികളില്‍ സുന്ദരി യമുന, അജയന്റെ രണ്ടാം മോഷണം എന്നിവയാണ് പുതിയ ചിത്രങ്ങള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aju Varghese (@ajuvarghese)

aju varghese 9th wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES