Latest News

''വാരിക പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങി  അജു വര്‍ഗീസ്..;സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പത്ര കട്ടിങ്; പുതിയ സിനിമയുടെ പ്രൊമോഷനെന്ന് സൂചന

Malayalilife
topbanner
 ''വാരിക പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങി  അജു വര്‍ഗീസ്..;സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി പത്ര കട്ടിങ്; പുതിയ സിനിമയുടെ പ്രൊമോഷനെന്ന് സൂചന

നടന്‍, നിര്‍മ്മാതാവ്, ഗായകന്‍ എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമായ അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താനൊരു വാരിക തുടങ്ങാന്‍ പോകുന്നു എന്നതാണ് സോഷ്യല്‍മീഡിയിയല്‍ ചര്‍ച്ചയാകുന്നത്. ഇതിന്റെപത്രവാര്‍ത്ത സോഷ്യല്‍മീഡിയിയല്‍ പ്രചരിക്കുകയാണ്.

''വാരിക പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങി പ്രശസ്ത സിനിമാ നടനും നിര്‍മാതാവുമായ അജു വര്‍ഗീസ്... ഔദ്യോഗിക പ്രഖ്യാപനം 18 ഓഗസ്റ്റ് രാവിലെ 10 മണിക്ക്...'' എന്ന തലക്കെട്ടിലാണ് വാര്‍ത്ത. ഒപ്പം താരത്തിന്റെ ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്. വാര്‍ത്തയുടെ തുടര്‍ച്ചയും ഇതിനൊപ്പമുണ്ട്. ''

എറണാകുളം: മാധ്യമലോകത്ത് വിശദമായ വാര്‍ത്തകളുടെ സമഗ്രവും സുഗമമായ വായനയുടെ നവ്യാനുഭവം നല്‍കാന്‍ മലയാളികള്‍ക്കായി വാരിക പ്രസിദ്ധീകരിക്കാന്‍ ഒരുങ്ങി പ്രശസ്ത നടനും നിര്‍മാതാവുമായ അജു വര്‍ഗീസ്. തന്റെ പുതിയ ദൗത്യം മലയാളി വായനക്കാര്‍ക്ക് സത്യത്തിന്റെയും നീതിയുടെയും പാത ഒരുക്കുമെന്നും വാര്‍ത്തകള്‍ക്ക് പിന്നിലെ അറിയാ കഥകള്‍ സമൂഹത്തിനു മുന്നില്‍ പച്ചയായി തുറന്നു കാണിക്കുമെന്നും ചീഫ് എഡിറ്റര്‍ കൂടിയായ താരം. പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ 18 ഓഗസ്റ്റ് രാവിലെ 10 മണിക്കു ഔദ്യോഗിക അറിയിപ്പ് ഉണ്ടാവുമെന്ന് താരം അറിയിച്ചു....'' എന്നതാണ് വാര്‍ത്ത. 

പുതിയ പ്രൊമോഷന്‍ ആണോ, ഏതോ പടം എത്തി, സിനിമയുടെ പേരാണോ വാരിക' എന്നതടക്കമാണ് കമന്റുകള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dr.SALON MS (@salonmsbs)

aju varghese magazine promotion

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES