Latest News

ഒരു താല്‍പര്യവുമില്ലാതെയാണ് എടുത്തത്;പിക് ക്രഡിറ്റ് കൊടുക്കുന്നതും പുള്ളിക്ക് താല്‍പര്യമില്ല;ഫോട്ടോ സെലക്റ്റ് ചെയ്ത് എഡിറ്റ് ചെയ്യുന്ന കാര്യത്തില്‍ താനൊരു മടിച്ചി; നിമിഷ് പകര്‍ത്തിയ ചിത്രം പങ്ക് വച്ച് അഹാന കുറിച്ചത്; സോഷ്യലിടത്തില്‍ ചര്‍ച്ചയായി വീണ്ടും താരങ്ങള്‍

Malayalilife
 ഒരു താല്‍പര്യവുമില്ലാതെയാണ് എടുത്തത്;പിക് ക്രഡിറ്റ് കൊടുക്കുന്നതും പുള്ളിക്ക് താല്‍പര്യമില്ല;ഫോട്ടോ സെലക്റ്റ് ചെയ്ത് എഡിറ്റ് ചെയ്യുന്ന കാര്യത്തില്‍ താനൊരു മടിച്ചി; നിമിഷ് പകര്‍ത്തിയ ചിത്രം പങ്ക് വച്ച് അഹാന കുറിച്ചത്; സോഷ്യലിടത്തില്‍ ചര്‍ച്ചയായി വീണ്ടും താരങ്ങള്‍

സിനിമയില്‍ എത്തിയ കാലം മുതല്‍ അഹാന കൃഷ്ണയുടെ ഉറ്റ ചങ്ങതിയാണ് ലക്കി ഭാസ്‌കര്‍ അടക്കമുള്ള സിനിമകളുടെ ഛായാഗ്രഹകനായ നിമിഷ് രവി..
ഇരുവരും ഒരുമിച്ച് യാത്രകളും നടത്താറുണ്ട്. നിമിഷിനും അഹാനയ്ക്കുമിടയില്‍ സൗഹൃദത്തിനും അപ്പുറം പ്രണയമുണ്ടൊയെന്ന ചോദ്യവും സോഷ്യല്‍മീഡിയ ഉയര്‍ത്താറുണ്ട്. 

അടുത്തിടെ ദിയയുടെ ബേബി ഷവറിലും നിമിഷ് നിറഞ്ഞ് നിന്നിരുന്നു.
ദിയയുടെ ബേബി ഷവര്‍ നടക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ വന്നതാണ് അഹാന കൃഷ്ണ. ഇതിനിടെ സൈഡിലേക്ക് നോക്കി 'ഞാനൊന്ന് മനസുവച്ചാല്‍ എന്റെ ബേബി ഷവറും നടക്കും', എന്ന് അഹാന പറയുകയും ചെയ്തു. ഈ ഭാ?ഗം മാത്രം കട്ട് ചെയ്തിട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഇതിന് പിന്നാലെ തന്റെ ഫോട്ടോ പങ്ക് വച്ച് അഹാന കുറിച്ചത് ഇങ്ങനെയാണ്.
ഫോട്ടോ സെലക്റ്റ് ചെയ്ത് എഡിറ്റ് ചെയ്യുന്ന കാര്യത്തില്‍ ഞാനൊരു മടിച്ചിയാണ്. നേരെ ഗ്യാലറിയിലേക്ക് പോവുന്നു. ഫോട്ടോ പോസ്റ്റ് ചെയ്യുന്നു. അതാണ് എന്റെ രീതിയെന്ന് അഹാന പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. ചിത്രങ്ങള്‍ പകര്‍ത്തിയത് നിമിഷാണ്. ഒരു താല്‍പര്യവുമില്ലാതെയാണ് ഇതെടുത്തതെന്ന് എനിക്കറിയാം. പിക് ക്രഡിറ്റ് കൊടുക്കുന്നതും പുള്ളിക്ക് താല്‍പര്യമില്ലാത്ത കാര്യമാണെന്നും അഹാന കുറിച്ചിരുന്നു.

റൈറ്റ് എന്നായിരുന്നു പോസ്റ്റിന് താഴെ നിമിഷ് കമന്റ് ചെയ്തത്. നീ പോടാ സ്‌കിബിഡിയെന്നായിരുന്നു അഹാന തിരിച്ച് പറഞ്ഞത്.
 

Read more topics: # അഹാന കൃഷ്ണ
ahaana krishna shared Pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES