Latest News

കച്ചവടമാണ് നടക്കുന്നത്; സര്‍ജറി ചെയ്യാന്‍ ഭയങ്കര തിടുക്കമായിരുന്നു;ഇത് കഴിഞ്ഞാല്‍  പിരിയഡ്‌സ് ഇല്ല;എന്ത് സുഖമായി നടക്കാം എന്നാണ് പറഞ്ഞത്; പക്ഷേ അതായിരുന്നു ബലം എന്നത് ഇത് കഴിഞ്ഞപ്പോഴാണ് മനസിലായത്; ഇനിയെങ്കിലും സ്ത്രീകള്‍ ഇത്തരം മണ്ടത്തരത്തില്‍ പോയി ചാടരുത്; സര്‍ജറിയെക്കുറിച്ച് മഞ്ജു പത്രോസിന് പറയാനുള്ളത്

Malayalilife
കച്ചവടമാണ് നടക്കുന്നത്; സര്‍ജറി ചെയ്യാന്‍ ഭയങ്കര തിടുക്കമായിരുന്നു;ഇത് കഴിഞ്ഞാല്‍  പിരിയഡ്‌സ് ഇല്ല;എന്ത് സുഖമായി നടക്കാം എന്നാണ് പറഞ്ഞത്; പക്ഷേ അതായിരുന്നു ബലം എന്നത് ഇത് കഴിഞ്ഞപ്പോഴാണ് മനസിലായത്; ഇനിയെങ്കിലും സ്ത്രീകള്‍ ഇത്തരം മണ്ടത്തരത്തില്‍ പോയി ചാടരുത്; സര്‍ജറിയെക്കുറിച്ച് മഞ്ജു പത്രോസിന് പറയാനുള്ളത്

ടെലിവിഷനിലും സിനിമകളിലും സജീവ സാന്നിധ്യമായ മഞ്ജു പത്രോസ് നിലപാടുകള്‍ വ്യക്തമാക്കാറുള്ള നടിയാണ്. തന്റെ ഓവറിയും ഗര്‍ഭപാത്രവും നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം താന്‍ നേരിട്ട ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിട്ടുള്ള നടി  ശസ്ത്രക്രിയ തന്നെ വല്ലാതെ ബാധിച്ചെന്ന്  വീണ്ടും തുറന്ന് പറയുകയാണ്. കൈരളി ടിവിയോടാണ് പ്രതികരണം. നടിയുടെ വാക്കുകള്‍ ഇങ്ങനെ:

എന്റെ അമ്മച്ചിക്ക് ഒരു സമയത്ത് ഭയങ്കര ദേഷ്യമായിരുന്നു. എന്റെ അമ്മച്ചിയുടെ യൂട്രസും ഓവറിയും റിമൂവ് ചെയ്തതാണ്. ഞങ്ങള്‍ വിചാരിച്ചത് അമ്മച്ചിക്ക് വട്ടാണെന്നാണ്. നിസാര കാര്യങ്ങള്‍ക്കൊക്കെ ദേഷ്യപ്പെടും. എനിക്ക് വന്ന് കഴിഞ്ഞപ്പോഴാണ് മൂഡ് സ്വിം?ഗ്‌സിന്റെ കാരണം മനസിലായത്. അമ്മച്ചി സപ്ലിമെന്റ്‌സ് ഒന്നും എടുത്തില്ല. ഭയങ്കര കച്ചവടമാണ് ഇവിടെ നടക്കുന്നത്. ഏറ്റവും നല്ല സ്ഥലത്താണ് എന്റെ സര്‍ജറി കഴിഞ്ഞതെന്നാണ് ഞാന്‍ ഓര്‍ത്തത്. പക്ഷെ ആഫ്റ്റര്‍ കെയര്‍ വേണമെന്നൊന്നും എന്നോടാരും പറഞ്ഞില്ല.

സര്‍ജറി ചെയ്യാന്‍ ഭയങ്കര തിടുക്കമായിരുന്നു. ഇത് കഴിഞ്ഞാല്‍ പിന്നെ സൂപ്പറാണ്. പിരിയഡ്‌സ് ഇല്ല, എന്ത് സുഖമായി നടക്കാം എന്നാണ് എന്നോട് പറഞ്ഞത്. പക്ഷെ അതായിരുന്നു എന്റെ ബലം എന്നത് ഇത് കഴിഞ്ഞപ്പോഴാണ് മനസിലായത്. ഒരു നിവൃത്തിയുണ്ടെങ്കില്‍ ഇത് കളയരുത്. മരുന്ന് കൊണ്ട് മാറുമെങ്കില്‍ മാറ്റിക്കളയണം. കാരണം അതിന് ശേഷം അനുഭവിക്കും. ഇപ്പോള്‍ ഞാന്‍ വിയര്‍ക്കുന്നുണ്ട്. സപ്ലിമെന്റ്‌സ് എടുത്തിട്ടും എനിക്കെന്റ് ചൂട് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റുന്നില്ല. ചിലര്‍ക്കിത് ഭയപ്പെടുത്തുന്നതാണ്.

ഇനിയെങ്കിലും എന്നെ പോലുള്ള സ്ത്രീകള്‍ മണ്ടത്തരത്തില്‍ പോയി ചാടരുത്. അഥവാ റിമൂവ് ചെയ്താലും ആഫ്റ്റര്‍ കെയര്‍ ചെയ്യണം. ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് എടുക്കണം. ഡോക്ടര്‍മാര്‍ ഇത് പറഞ്ഞ് തരുന്നില്ല. എടുത്ത് കളഞ്ഞു, ഇനി പൊയ്‌ക്കോളാനാണ് പറയുന്നത്. അങ്ങനെയല്ല. നമ്മുടെ ബോഡി നിന്ന് പോയി. ഒന്ന് പൊട്ടിച്ചിരിക്കാന്‍ പറ്റിയിട്ടില്ല എനിക്കാ സമയത്ത്. എന്തിനാണ് ദേഷ്യപ്പെടുന്നതെന്നറിയില്ല. വഴിയില്‍ കൂടെ ആരെങ്കിലും നടന്ന് പോകുന്നത് കണ്ടാലും ഞാന്‍ കരയുന്നു.

ഒരു ദിവസം രാത്രി എന്തിനാണെന്നറിയാതെ സങ്കടം വന്നു. സങ്കടം വന്ന് ജനലിന്റെ കമ്പിയില്‍ പിടിച്ചിരുന്ന് കരഞ്ഞു. മഴക്കാറ് കണ്ടാല്‍ ആധി വരുന്നു. നമ്മുടെ ബോഡി വര്‍ക്ക് ചെയ്യുന്നത് ഹോര്‍മോണ്‍സ് കൊണ്ടാണ്. ബെഡില്‍ പോലും ഹോര്‍മോണ്‍ ഇല്ലാതെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. അതൊന്നും ഇവിടെ ആര്‍ക്കും അറിയില്ല. ആരും പറഞ്ഞ് കൊടുക്കുന്നില്ലെന്നും മഞ്ജു പത്രോസ് ചൂണ്ടിക്കാട്ടി. മുറിച്ചെടുത്ത് മാറ്റാന്‍ എല്ലാവരും ഉണ്ട്. കാരണം രണ്ട് ലക്ഷം രൂപ കിട്ടും. കാന്‍സര്‍ വരില്ല, എടുത്ത് കളഞ്ഞോ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുകയാണ് ഹോസ്പിറ്റലുകള്‍. ഭയങ്കര കച്ചവടമാണിതെന്നും മഞ്ജു പത്രോസ് പറയുന്നു.

സിനിമാ രം?ഗത്തെക്കുറിച്ച് തനിക്ക് പരാതികളൊന്നുമില്ലെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്. മറ്റേത് പ്രൊഫഷനേക്കാളും സൗകര്യങ്ങള്‍ അഭിനയ രംഗം തരുന്നുണ്ട്. ഒരു ചെലവും വരുന്നില്ല. ഇങ്ങനെയൊരു മേഖലയെ തള്ളിപ്പറയാന്‍ താനില്ല. സിനിമാ രംഗത്തിന് ആരും ആവശ്യമല്ല. മഞ്ജു പത്രോസ് ഇല്ലെങ്കില്‍ പകരം മറ്റൊരാള്‍ വരും. അത് മനസിലാക്കേണ്ടതുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. 

കരിയറില്‍ ഇത്രയും വര്‍ഷത്തിന് ഇടയില്‍ എനിക്ക് തോന്നിച്ചത് എന്താണെന്ന് വച്ചാല്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് രണ്ട് കൊമ്പ് മുളയ്ക്കും. ഞാന്‍ ഭയങ്കരമാണെന്ന് തോന്നും, കാല് ഭൂമിയില്‍ നിന്ന് പൊങ്ങും. കാരണം നമ്മള്‍ സൂപ്പര്‍ ആണെന്ന് ചുറ്റുമുള്ള ആളുകള്‍ മുഴുവന്‍ പറയും. അയ്യോ എന്തൊരു രസമാണ്, അഭിനയം സൂപ്പറാണ്, സെല്‍ഫി എടുത്തോട്ടെ എന്നൊക്കെ ചോദിക്കും. കാരണം അത് അവരുടെ നല്ല മനസ് കൊണ്ട് അവര്‍ പറയുന്നതാണ്.

നമ്മളെന്തോ വലിയ സംഭവം ആണെന്ന് വിചാരിക്കും. ഞാനും അങ്ങനെ ഒക്കെ വിചാരിച്ചിട്ടുണ്ട്. പക്ഷേ ഇച്ചിരി ഒക്കെ അങ്ങ് പൊങ്ങിയെന്ന് തോന്നിയാല്‍ നമ്മള്‍ കഷ്ടപെട്ട് താഴേക്ക് ചവിട്ടണം. കാരണം ആരും ഇവിടെ നിര്‍ബന്ധമല്ല. മഞ്ജു പത്രോസ് എന്ന നടി ഇന്‍ഡസ്ട്രിക്ക് മസ്റ്റ് അല്ല. ഞാനില്ലെങ്കില്‍ ആയിരം മഞ്ജു പത്രോസുമാര്‍ വേറെ വരും. എനിക്കാണ് ഈ തൊഴില്‍ വേണ്ടത്, അല്ലാതെ എന്നെ അഭിനയിപ്പിച്ചിട്ട് അവര്‍ക്ക് ഒന്നും കിട്ടാനില്ല. ഇത്രയധികം സൗകര്യങ്ങള്‍ കിട്ടുന്ന വേറെ ഏത് മേഖലയുണ്ട്. ഞാന്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അതിന് നമുക്ക് വണ്ടി വിട്ട് തരും. തിരിച്ച് എന്നെ കൊണ്ടാക്കും. ഉച്ചയ്ക്ക് ഫുഡ് അവിടെ. ഡബ്ബിംഗിന് പോയാല്‍ ടിഎ തരണം. സ്റ്റേ ഒരുക്കി തരണം. വേറെ ഏത് മേഖലയിലുണ്ട് ഇങ്ങനെ.

ഒരു അധ്യാപികയ്ക്കോ ഡോക്ടര്‍ക്കോ ഇങ്ങനെ കിട്ടുമോ? അവരൊക്കെ കൈയിലെ കാശ് മുടക്കിയാന്‍ ജോലിക്ക് പോവുന്നത്. ആദ്യത്തെ കാലത്തൊക്കെ എല്ലാ കമന്റുകള്‍ക്കും ഞാന്‍ റിപ്ലൈ കൊടുക്കാറുണ്ട്. മോശം കമന്റുകള്‍ വരുമ്പോള്‍ സങ്കടം വരാറുണ്ട്. ഇപ്പൊ അതിനെ ശ്രദ്ധിക്കാറേ ഇല്ല. ജീവിതത്തിലെ തീരുമാനങ്ങള്‍ എന്റേത് മാത്രമായിരിക്കും. പരമാവധി ശ്രമിച്ച ശേഷം മാത്രമേ ഒരാളെ ഒഴിവാക്കൂ. ഇമോഷണലി വളരെ ദുര്‍ബലയാണ് ഞാന്‍.

സീരിയലുകളില്‍ പ്രേക്ഷകന് എന്താണോ വേണ്ടത്, അതാണ് കൊടുക്കുന്നത്. ഇത് ഇങ്ങനെയൊരു ചെയിനാണ്. ആരും മാറാന്‍ പോവുന്നില്ല. ഇതൊക്കെ അധികമാണ് എന്ന് നമുക്ക് തന്നെ അറിയാം. കുറച്ച് പേരൊക്കെ കാണുന്നുണ്ട് എന്നേ ഉള്ളൂ. വലിയൊരു തെറ്റായിട്ട് കാണാന്‍ കഴിയില്ല. സീരിയല്‍ കണ്ടാല്‍ കുടുംബബന്ധങ്ങള്‍ തകരുമെന്നൊക്കെ പറയുന്നുണ്ട്. അങ്ങനെയൊന്നും തോന്നുന്നില്ല. അര മണിക്കൂര്‍ കാണിക്കുന്ന സീരിയല്‍ നിന്ന് ഒരിക്കലും ശിഥിലമാവില്ല. അതിലും അപകടകരമായ കാര്യങ്ങള്‍ യൂട്യുബിലും ഇന്‍സ്റ്റയിലും ഒക്കെയുണ്ടല്ലോ. ശിഥിലം ആവുന്നെങ്കില്‍ അവിടുന്ന് ആയിക്കോളും. നമ്മള്‍ കൂടുതല്‍ സമയം ഉപയോഗിക്കുന്നത് ഫോണല്ലേ. അര , മണിക്കൂര്‍ അല്ലേ സീരിയല്‍ കാണിക്കുന്നുള്ളൂ. 

ബാക്കി സമയമൊക്കെ ഫോണ്‍ നമ്മുടെ കൈയില്‍ ഇല്ലേ. നമുക്ക് വേറെന്താണ് പണി ഫോണ്‍ ഞോണ്ടല്‍ അല്ലാതെ... ബൈബിളും ഭഗവദ് ഗീതയും ഖുറാനും ഒക്കെ വായിച്ചിട്ടും നന്നാവാതെ മനുഷ്യനെ ഒന്നും സീരിയല്‍ ചെയ്ത് നന്നാക്കാന്‍ കഴിയില്ലെന്ന്. അത് സത്യമാണ്. പക്ഷേ എല്ലാ കലാരൂപങ്ങള്‍ക്കും, അതിപ്പോള്‍ സിനിമ ആയാലും സീരിയല്‍ ആയാലും സാമൂഹ്യ പ്രതിബദ്ധതയുണ്ട്. നമ്മുടെ ആശയങ്ങള്‍ നല്ലതായിരിക്കണം. ഒരു വില്ലന്‍ കഥാപാത്രം ഉണ്ടെങ്കില്‍ അവിടെ നല്ല കഥാപത്രവും മറുവശത്ത് ഉണ്ടാവും. 

ഈ തിന്മയ്ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ ഒരു നല്ല കഥാപാത്രത്തെ ഇട്ടിട്ടായിരിക്കും ഇതൊക്കെ ഉണ്ടാക്കുന്നത്. വില്ലന്‍ ഉണ്ടെങ്കില്‍ നായകനും ഉണ്ടാവും. ഏതൊരു കഥയുടെയും അവസാനം നല്ലത് മാത്രമായിരിക്കും നടക്കുക. അതുകൊണ്ട് എല്ലാം ഒക്കെ അങ്ങനെ തള്ളി പറയുന്നതില്‍ ഒരു കാര്യമില്ല. ഞാന്‍ ഒരിക്കലും അതിന് തയ്യാറുമല്ല. എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമായിരുന്നു. പണ്ട് ഞങ്ങള്‍ക്ക് കറന്റ് ഒന്നും ഇല്ലായിരുന്നു. ഞാന്‍ പത്തിലോ മറ്റോ പഠിക്കുമ്പോഴാണ് വീട്ടില്‍ കറന്റ് വന്നത്. റേഡിയോ ആയിരുന്നു അന്നൊക്കെ വിനോദപാധി. അങ്ങനെ പാട്ടുകള്‍ കേട്ട് പഠിക്കാന്‍ തുടങ്ങി. അന്നൊക്കെ കൊതിയോടെ കേള്‍ക്കും. വരികള്‍ പോലും എഴുതിയെഴുക്കും. അന്നൊക്കെ പാട്ട് വളരെയധികം ഇഷ്ടമായിരുന്നു.

കോമഡി ചെയ്യാന്‍ വലിയ പാടാണ്. എന്നെ സംബന്ധിച്ച് സങ്കട സീന്‍ ചെയ്യാന്‍ ഒരു പാടും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ഒരിത്തിരി സെന്റിമെന്‍സ് സ്‌ക്രിപ്റ്റില്‍ ഉണ്ടേല്‍ എന്റെ കണ്ണില്‍ നിന്ന് വെള്ളം പുറത്തുചാടും. എനിക്ക് ഗ്ലിസറിന്‍ ഇട്ടാല്‍ കണ്ണീര്‍ വരില്ല. ഒരു സീനൊക്കെ വായിക്കുമ്പോള്‍ തന്നെ കണ്ണീര്‍ വരും. കോമഡി ചെയ്യുന്നത് വലിയ ബുദ്ധിമുട്ടാണ്. ആളുകളെ ചിരിപ്പിക്കാന്‍ വലിയ പാടാണ്.

actress manju pathrose surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES