ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ സീസണ്‍ 2-ലെ മത്സരാര്‍ത്ഥിയായിരുന്ന നടി മഞ്ജു പത്രോസ് .മിനിസ്‌ക്രീനിലൂടെ തുടങ്ങി ബിഗ് സ്‌ക്രീനിലും സജീവമായ താരത്തിന് ബിഗ് ബോസിനുള്ളില്‍ 50 ഓളം ദിവസങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോള്‍ തനിക്ക് ഷോയില്‍ നിന്ന് ലഭിച്ച പ്രതിഫലം എത്രയെന്ന് വെളിപ്പെടുുകയാണ് നടി.
ഒരു ദിവസം 45,000 രൂപയാണ് തനിക്ക് പ്രതിഫലമായി ലഭിച്ചിരുന്നതെന്ന് താരം തുറന്നു പറഞ്ഞു. മത്സരാര്‍ത്ഥികള്‍ ഷോയില്‍ എത്ര ദിവസമാണോ നില്‍ക്കുന്നത്, അതിനനുസരിച്ചാണ് അവര്‍ക്ക് പ്രതിഫലം ലഭിക്കുക. ദിവസേനയുള്ള ഈ പ്രതിഫലത്തെക്കുറിച്ചുള്ള കണക്കുകളാണ് മഞ്ജു പത്രോസ് ഇപ്പോള്‍ പുറത്തുവിട്ടത്.
താന്‍ 50 ദിവസമാണ് ബിഗ് ബോസ് വീട്ടില്‍ നിന്നതെന്നും, ഈ പണം ഉപയോഗിച്ചാണ് പുതിയ വീട് നിര്‍മ്മിച്ചതെന്നും മഞ്ജു പത്രോസ് വെളിപ്പെടുത്തി. 'എനിക്ക് അന്ന് ഒരു ദിവസം 45,000 രൂപയായിരുന്നു ലഭിച്ചത്. അന്ന് ദിവസേന ആയിരുന്നു പേയ്മെന്റ്. ആ പൈസ കൊണ്ട് ഞാന്‍ ഒരു ലക്ഷപ്രഭുവും ആയില്ല. അതുകൊണ്ട് വീട് വെച്ചു. അന്‍പതാമത്തെ ദിവസമാണ് ബിഗ് ബോസില്‍ നിന്നും ഞാന്‍ എവിക്ട് ആകുന്നത്,' എന്നായിരുന്നു മഞ്ജു പത്രോസിന്റെ വാക്കുകള്‍.