മകള്‍ നന്ദനയുടെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് ഗായി കെ.എസ്.ചിത്ര. അകലാത്തില്‍ വേര്‍പിരിഞ്ഞ മകള്‍ നന്ദനയുടെ ജന്മദിനത്തില്‍ വൈകാരിക കുറിപ്പുമായി ഗായിക കെ.എസ് ചിത്ര. ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവച്ചാണ് ചിത്ര മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. 'സ്വര്‍ഗത്തിലെ മാലാഖ കുഞ്ഞെന്നാണ്' മകള്‍ നന്ദനയെ ചിത്ര വിശേഷിപ്പിച്ചത്.
ചിത്രയുടെ കുറിപ്പ്: ''ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍, സ്വര്‍ഗത്തിലെ മാലാഖയായവള്‍. നീ ഞങ്ങളെ വിട്ട് നേരത്തെ പോയി. നിനക്കായി ഞങ്ങള്‍ കരുതിവച്ച ജീവിതം ജീവിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു. എന്നാല്‍ ചിലപ്പോള്‍ നല്ല കുട്ടികളെ സ്വര്‍ഗത്തിലാവശ്യമുണ്ടായിരിക്കും. നീ അവരില്‍ ഒരാളാണ്. എന്നും സ്‌നേഹിക്കുന്ന മകളും, കുഞ്ഞ് മാലാഖയും. നീ ഞങ്ങളിലെന്നും ജീവിക്കും. പിറന്നാള്‍ ആശംസകള്‍ നന്ദന.''
നന്ദനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹൃദയഹാരിയായ കുറിപ്പ് ചിത്ര സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവില്‍ 2002ലാണ് കെ.എസ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. 2011ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.