Latest News

സ്വരം ഇടറിയാല്‍ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും; എന്റെ തലയില്‍ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല; ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കള്‍ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല; കുറിപ്പുമായി മഞ്ജു പത്രോസ് 

Malayalilife
 സ്വരം ഇടറിയാല്‍ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും; എന്റെ തലയില്‍ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല; ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കള്‍ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല; കുറിപ്പുമായി മഞ്ജു പത്രോസ് 

സിനിമാ-സീരിയല്‍ താരം മഞ്ജു പത്രോസ് സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. തന്റെ വിശേഷങ്ങള്‍ പങ്കിടുന്നതിനൊപ്പം സമൂഹിക വിഷയങ്ങളില്‍ ഉള്‍പ്പടെ തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മഞ്ജു പത്രോസ് പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. അടുത്തിടെ താമരശ്ശേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ മരണ വാര്‍ത്ത വേദനപ്പിച്ച പശ്ചാത്തലത്തിലാണ് മഞ്ജുവിന്റെ കുറിപ്പ്.

കുറിപ്പ് ഇങ്ങനെ: 
18 വയസുള്ള മകന്റെ അമ്മയാണ് ഞാന്‍. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി നോക്കി വളര്‍ത്തിയ മകന്‍. അവനെ ചുറ്റിപ്പറ്റിയാണ് എന്റെ ജീവിതം. എല്‍കെജി ക്ലാസ്സിന്റെ മുന്നില്‍ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവന്‍ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരല്‍ മുറിഞ്ഞാല്‍ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാല്‍ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും. എന്റെ തലയില്‍ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല.

എന്റെ കാര്യം പറഞ്ഞെങ്കിലും എന്നെപ്പോലെ ഒരുപാട് അച്ഛന്മാരും അമ്മമാരുമുണ്ട്. അങ്ങനെ ഉള്ള ഒരമ്മക്കും അച്ഛനുമാണ് അവരുടെ പാറക്കമുറ്റാത്ത മകനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതല്ല. നഷ്ടപ്പെടുത്തിയത്. കാരണക്കാര്‍ തോളത്തു കയ്യിട്ടു നടക്കേണ്ട കൂട്ടുകാര്‍. അവര്‍ക്ക് വേണ്ടി വാദിക്കാന്‍ കുറെ പേര്. പരീക്ഷയെഴുതണം പോലും. ഏതെങ്കിലും ഒരു അച്ഛന് ഒരു അമ്മക്ക് ക്ഷമിക്കാന്‍ സാധിക്കുമോ ഈ പ്രവര്‍ത്തികള്‍ എന്ന് മഞ്ജു ചോദിക്കുന്നു.

ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് ഒരിക്കല്‍ പോലും നേരില്‍ കാണാത്ത നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല. അവര്‍ക്ക് മാതൃകപരമായ ശിക്ഷ നല്‍കേണ്ടതിനു പകരം എന്താണ് ഇവിടെ നടക്കുന്നത്. ഏതു കൊടികുത്തിയ അപ്പന്മാരുടെ മക്കള്‍ ആയാലും ശരി ചെയ്ത തെറ്റിന് നീയൊക്കെ അനുഭവിക്കാതെ പോവില്ല. 'അവന്റെ കണ്ണൊന്നു പോയി നോക്ക് നീ 'എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞില്ലേ നീ. എന്റെ മകനോടായിരുന്നു നീയൊക്കെ ഇതു ചെയ്തതെങ്കില്‍. ഇന്ന് ഞാന്‍ ജയിലില്‍ ഉണ്ടായേനെ. എന്തിനെന്നു പറയേണ്ടല്ലോ. കുഞ്ഞേ മാപ്പ് എന്നായിരുന്നു മഞ്ജുവിന്റെ കുറിപ്പ്.

manju pathrose emotional post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES