ടെലിവിഷനിലും ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ച മഞ്ജു പത്രോസ് സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ മകനെക്കുറിച്ച് മഞ്ജു പത്രോസ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. മകന്‍ സ്‌കൂള്‍ കാലഘട്ടം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷമാണ് മഞ്ജു പത്രോസ് പങ്കുവെച്ചത്.
'14 വര്‍ഷത്തെ സ്‌കൂള്‍ ജീവിതം അവസാനിപ്പിച്ച് എന്റെ ബെര്‍ണാച്ചന്‍ പുറത്തേക്ക്. ഒരു അമ്മ എന്ന നിലയില്‍ സന്തോഷവും അഭിമാനവും. ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞുമുഖം.... ലവ് യു ബെര്‍ണാച്ചു' എന്നാണ് മഞ്ജു പത്രോസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. മകനൊപ്പമുള്ള ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.
മകനെക്കുറിച്ച് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലും മഞ്ജു പത്രോസ് സംസാരിച്ചിരുന്നു. മകനോട് തുറന്ന് സംസാരിക്കുന്ന ആളാണ് താനെന്നും പ്രായത്തിന്റെ മാറ്റങ്ങളും ഹോര്‍മോണ്‍ മാറ്റങ്ങളും പറഞ്ഞ് മനസിലാക്കാറുണ്ടെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. മകനോട് സെക്ഷ്വാലിറ്റിയെക്കുറിച്ച് തുറന്ന് സംസാരിച്ചതിനെക്കുറിച്ചും കഴിഞ്ഞ ദിവസം മഞ്ജു പത്രോസ് പങ്കുവെച്ചു.
അങ്ങനെയെന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ മക്കളെ പറഞ്ഞ് മനസിലാക്കണം. എല്‍ജിബിടിക്യു വിഭാ?ഗത്തെ മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും മഞ്ജു പത്രോസ് ചൂണ്ടിക്കാട്ടി. മകന്‍ കഴിഞ്ഞാല്‍ തന്റെ മാതാപിതാക്കളെക്കുറിച്ചാണ് മഞ്ജു പത്രോസ് എപ്പോഴും സംസാരിക്കാറുള്ളത്. അച്ഛന്റെയും അമ്മയുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ തനിക്കൊന്നും ആകാന്‍ കഴിയില്ലായിരുന്നെന്നാണ് മഞ്ജു പത്രോസ് പറയുന്നത്.
കുട്ടിക്കാലം മുതല്‍ അവര്‍ നല്‍കിയ സ്‌നേഹത്തെക്കുറിച്ചും നടി സംസാരിച്ചു. അച്ഛന്റെയും അമ്മയുടെയും കണ്ണില്‍ എപ്പോഴും ഏറ്റവും നല്ല നടി ഞാനാണ്. എന്റെ വര്‍ക്കുകള്‍ മുടങ്ങാതെ കാണും. അവരെ പോലെ ആര്‍ക്കും തന്നെ സ്‌നേഹിക്കാനാകില്ലെന്നും മഞ്ജു പത്രോസ് വ്യക്തമാക്കി. ചെറുതും വലുതുമായ റോളുകള്‍ സിനിമകളില്‍ മഞ്ജു പത്രോസ് ചെയ്യുന്നുണ്ട്. അളിയന്‍സ് എന്ന സിറ്റ്‌കോം ടെലിവിഷനില്‍ മഞ്ജു പത്രോസിന് ഏറെ ജനപ്രീതി നല്‍കി.