പ്രായം കടന്നുപോകുന്നു; എനിക്കും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്; മമ്മൂട്ടിയുടെ നായികയുടെ അവസ്ഥ കണ്ടോ

Malayalilife
topbanner
 പ്രായം കടന്നുപോകുന്നു; എനിക്കും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്; മമ്മൂട്ടിയുടെ നായികയുടെ അവസ്ഥ കണ്ടോ


ബ്ലസിയുടെ പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ലക്ഷ്മി ശര്‍മ. മമ്മൂട്ടിക്കൊപ്പമായിരുന്നു തുടക്കമെങ്കിലും അധികം നല്ല കഥാപാത്രങ്ങള്‍ താരത്തെ തേടി പിന്നീട് എത്തിയില്ല. പിന്നീടും ലക്ഷ്മി മലയാള സിനിമയില്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും അവയൊന്നും മികച്ച കഥാപാത്രങ്ങളെ താരത്തിന് സമ്മാനിച്ചില്ല. സിനിമയില്‍ നമ്മള്‍ കാണുന്ന താരങ്ങളുടെ ജീവിതം യഥാര്‍ത്ഥത്തില്‍ നമ്മള്‍ കരുതുംപോലെ അത്ര സുഖകരമായിരിക്കില്ല. അത്തരത്തില്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്മി ശര്‍മ. ഒരു അഭിമുഖത്തിലാണ് താരം തുറന്ന് പറച്ചിലുകള്‍ നടത്തിയിരിക്കുന്നത്.

2009ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന്‍ പിന്മാറിയതിനെതുടര്‍ന്ന് ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്. സിനിമാ താരങ്ങളെ വിവാഹം ചെയ്യാന്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന സമയത്താണ് ഇങ്ങനെയും ചില തുറന്ന് പറച്ചിലുകള്‍ എത്തുന്നത്. ബിഗ്‌സ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന താരങ്ങളെ വിവാഹം ചെയ്യാന്‍ മാത്രമാകും ഇത്തരത്തില്‍ ആള്‍ക്കാര്‍ താല്‍പര്യപെടുക എന്നതാണ് യാഥാര്‍ഥ്യം. സിനിമയില്‍ തിളങ്ങി നിന്ന സമയത്ത് പല നടിമാരും വിവാഹം അല്‍പം കഴിഞ്ഞാകാമെന്ന് ചിന്തിക്കുന്നവരാണ്. എന്നാല്‍ നല്ലപ്രായം കടന്നുപോയതോടെ ഒടുവില്‍ ഇവരില്‍ പലര്‍ക്കും വിവാഹിതരാകാന്‍ കഴിഞ്ഞിട്ടില്ല. ശോഭന, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങി പല മുന്‍നിര നടിമാരും ഇപ്പോഴും അവിവാഹിതകളായി തുടരുകയാണ്.


സിനിമാ നടിയായതിനാല്‍ വിവാഹം ഒന്നും ശരിയാവുന്നില്ലെന്നാണ് ലക്ഷ്മി പറയുന്നത്. അഭിനയം വിവാഹത്തിന് തടസ്സമാകുകയാണെന്നാണ് താരം പറയുന്നുണ്ട്.
അഭിനയ മേഖലയിലും ലക്ഷ്മിക്ക് അധികം തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ മിനിസ്‌ക്രീനിലും ലക്ഷ്മി ഒരു പരീക്ഷണം നടത്തിനോക്കി. എന്നാല്‍ അവിടെയും രക്ഷയുണ്ടായില്ല. ഇതിനിടെയില്‍ ഒരു സീരിയല്‍ സംവിധായകന്‍ ഇക്കിളി മെസേജുകള്‍ അയച്ച് തന്നെ ശല്യപ്പെടുത്തുന്നുവെന്ന് പരസ്യമായി പറഞ്ഞു ലക്ഷ്മി രംഗത്തെത്തിയിരുന്നു.അതേസമയം വിവാഹ ആലോചനകള്‍ ഒന്നും ശരിയാവുന്നില്ലെങ്കിലും പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താല്‍പര്യമില്ല. എന്നാല്‍ തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശിനിയായ ലക്ഷ്മി 'അമ്മോ ഒക്കടോ തരികു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തമിഴിലും കന്നടയിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. പളുങ്ക് കൂടാതെ പാസഞ്ചര്‍, കരയിലേക്ക് ഒരു കടല്‍ ദൂരം, ചിത്രശലഭങ്ങളുടെ വീട്, ആയുര്‍രേഖ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ച് നാളുകളായി താരത്തെ തേടി നല്ല കഥാപാത്രങ്ങള്‍ എത്തുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

Read more topics: # lakshmi sharma,# film
actress lakshmi sharma statement goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES