90കളില്‍ തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി മഹേശ്വരി, തന്റെ പഴയ ഓര്‍മകള്‍ തുറന്നുപറഞ്ഞു. നടന്‍ ജഗപതി ബാബു അവതാരകനായ ടോക്ക് ഷോയില്‍ മീന, സിമ്രാന്‍ എന്നിവരോടൊപ്പം പങ്കെടുത്തപ്പോഴാണ് അവര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
''എന്റെ അന്നത്തെ ക്രഷ് അജിത്ത് കുമാറായിരുന്നു. ഒരാളെന്ന നിലയില്‍ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു. ഞങ്ങള്‍ രണ്ടുസിനിമകളില്‍ ഒന്നരവര്‍ഷത്തോളം ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴാണ് എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയത്,'' മഹേശ്വരി പറഞ്ഞു. ഷൂട്ടിങ് അവസാനിച്ചതോടെ ഇനി അജിത്തിനെ കാണാന്‍ കഴിയില്ലെന്ന ചിന്ത സങ്കടപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അജിത്ത് തന്നെ സഹോദരിയെപ്പോലെയാണ് കണ്ടിരുന്നതെന്ന് നടി വ്യക്തമാക്കി. ''അവസാന ദിവസം അദ്ദേഹം അടുത്തുവന്ന് പറഞ്ഞു, മഹി, നീ എനിക്ക് അനിയത്തി പോലെയാണ്. എന്തെങ്കിലും സഹായം വേണമെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്. അത് കേട്ടതിന് ശേഷം എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ക്കിടയില്‍ ഒന്നും തുടങ്ങിയിരുന്നില്ല,'' മഹേശ്വരി പറഞ്ഞു. നടിയുടെ വെളിപ്പെടുത്തല്‍ കേട്ട് മീനയും ജഗപതി ബാബുവും പൊട്ടിച്ചിരിയുകയായിരുന്നു.
1997-ല്‍ പുറത്തിറങ്ങിയ ഉല്ലാസം, നേസം എന്നീ തമിഴ് ചിത്രങ്ങളിലാണ് മഹേശ്വരിയും അജിത്തും ഒരുമിച്ച് അഭിനയിച്ചത്. 1994-ല്‍ പുറത്തിറങ്ങിയ കറുത്തമ്മയിലൂടെയാണ് മഹേശ്വരി സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1995-ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ഗുലാബിയിലൂടെ അവര്‍ ശ്രദ്ധ നേടുകയും 2000-ല്‍ പുറത്തിറങ്ങിയ തിരുമല തിരുപ്പതി വെങ്കിടേശ ആയിരുന്നു അവസാന ചിത്രം. 2008-ല്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ജയകൃഷ്ണയെ മഹേശ്വരി വിവാഹം കഴിച്ചു.