ഏഷ്യനെറ്റില്‍ അഞ്ചുവര്‍ഷത്തിലധികം നീണ്ടു നിന്ന ജനപ്രിയ സീരിയലായിരുന്നു പരസ്പരം. സീരിയലിലെ മുഖ്യ കഥാപാത്രങ്ങളായ പത്മിനി അമ്മ,സൂരജ്,ദീപ്തി തുടങ്ങിയവര്‍ പ്രേക്ഷകര്‍ നെഞ്ചേറ്റിയ കഥാപാത്രങ്ങളാണ്. സിനിമയില്‍ നിന്നും സീരിയലിലേക്കെത്തിയ വിവേക് ഗോപനാണ് പരമ്പരയില്‍ സൂരജ് എന്ന കഥാപാത്രമായി എത്തിയത്. സീരിയല്‍ അവസാനിച്ച ശേഷവും വിവേക് ഗോപന്റെ സൂരജ് എന്ന കഥാപാത്രത്തെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പിന്നീട് മിനിസ്‌ക്രീനിലും സിനിമയിലുമായി അഭിനയത്തില്‍ താരം സജീവമാവുകയും ചെയ്തു. എന്നാല്‍ പരസ്പരം അവമസാനിച്ചതോടെ വലിയ രൂപമാറ്റമാണ് താരത്തിന് ഉണ്ടായത്. താരം കുറച്ചു കൂടി ഫിറ്റ്നസ് ഫ്രീക്ക് ആയി എന്നു തന്നെ പറയാം.
ഇപ്പോഴിതാ തന്റെ ഫിറ്റ്നസിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് വിവേക്.കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന, ജിമ്മിലെ വര്‍ക്കൗട്ട് താന്‍ ഇപ്പോഴും തുടരുന്നുവെന്ന് താരം പറയുന്നു. ഫിറ്റ്നസ് നിലനിര്‍ത്താന്‍ താന്‍ സഹ താരങ്ങളെ ഉപദേശിക്കാറുണ്ടെന്നും വിവേക് വ്യക്തമാക്കുന്നു. ഒരു പുതിയ സ്ഥലത്ത് എത്തുമ്പോള്‍ താന്‍ ആദ്യം തിരക്കുന്നത് അവിടെ ജിം ഉണ്ടോ എന്നാണെന്ന് താരം പറയുന്നു. ഹിമാലയത്തില്‍ ഷൂട്ടിങ്ങിനായി പോയപ്പോള്‍, ഷൂട്ടിംഗിന് ശേഷം എല്ലാ രാത്രിയിലും ജിമ്മില്‍ പോകാനായി ഏകദേശം 8 കിലോമീറ്റര്‍ പോകേണ്ടി വന്നു. 60 മുതല്‍ 90 മിനിറ്റ് വരെയാണ് ഞാന്‍ വര്‍ക്കൗട്ടിനായി ഒരു ദിവസം ചെലവിടുന്നത്. എല്ലാ മസില്‍സിനും ആവശ്യത്തിന് വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഓയിലി ആയതും കാര്‍ബോ ഹൈഡ്രേറ്റുകള്‍ കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണം ഒഴിവാക്കാറുണ്ട്. അതേസമയം ശരീരത്തിന് ആവശ്യാനുസരണം പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ കഴിക്കും.തിരുവനന്തപുരം സ്വദേശിയാണ് വിവേക് ഗോപന്‍. സുമിയാണ് വിവേകിന്റെ ജീവിത പങ്കാളി, മകന്‍ സിദ്ധാര്‍ഥ്