കൊച്ചി: നടന്‍ അലന്‍സിയറിനെതിരെ ആരോപണം ഉന്നയിച്ച പതുമുഖ നടി ദിവ്യാ ഗോപിനാഥിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഡബ്ല്യൂസിസി. നടിയെ വിശ്വസിക്കുന്നുണ്ടെന്നും തന്റെ അനുഭവത്തിന്റെ തുറന്നു പറച്ചിലുമായി രംഗത്തെത്തിയതിനെ അഭിനന്ദിക്കുന്നുവെന്നും ഡബ്ല്യുസിസി അറിയിച്ചു.
തന്റെ മോശം അനുഭവത്തെക്കുറിച്ച് ട്വിറ്റ് ചെയ്ത ദിവ്യ പിന്നീട് താനാണ് ആ പെണ്‍കുട്ടിയെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തുകായിരുന്നു. നടന്‍ അലന്‍സിയറില്‍ നിന്നുണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഡബ്ല്യൂ.സി.സി പരാതി നല്‍കിയെന്ന് ദിവ്യ പറഞ്ഞിരുന്നു. അമ്മയില്‍ വിശ്വാസമില്ലെന്നും അത് കൊണ്ടാണ് ഇതുവരെ പരാതിപ്പെടാതിരുന്നതെന്നും നടി പറഞ്ഞു. ആദ്യം പേരു വെളിപ്പെടുത്താതിരുന്ന നടി പിന്നീട് ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് രംഗത്തെത്തിയത്. മാപ്പു പറഞ്ഞ് പ്രശ്‌നം പരിഹരിക്കാമെന്നാണ് ഡബ്ല്യുസിസി ആദ്യം പറഞ്ഞതെന്നും ദിവ്യ വെളിപ്പെടുത്തിയിരുന്നു. കൂടാതെ ചലച്ചിത്രമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ മുന്‍പാകെ പരാതിപ്പെടുമെന്നും ദിവ്യ പറഞ്ഞു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ച് ഡബ്ല്യൂ.സി.സി രംഗത്തു വന്നത്.