Latest News

ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായി; തുടരും ഏറ്റവും മനോഹര ചിത്രമായിരിക്കും; മോഹന്‍ലാല്‍ ചിത്രത്തിനെ കുറിച്ച് ശോഭന; താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായി; തുടരും ഏറ്റവും മനോഹര ചിത്രമായിരിക്കും; മോഹന്‍ലാല്‍ ചിത്രത്തിനെ കുറിച്ച് ശോഭന; താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്ത് ആരാധകര്‍

മോഹന്‍ലാലിന്റെ ഒരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം. അടുത്ത് ഇറങ്ങിയ പടങ്ങള്‍ എല്ലാം വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. അടുത്തതായി മോഹന്‍ലാലിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രമാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് ശോഭനയാണ്. ഇപ്പോള്‍ തുടരും എന്ന ചിത്രത്തിന്റെ ഒരു അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ശോഭന. ചിത്രത്തിന്റെ ഡബ്ബിങ് പൂര്‍ത്തിയായെന്നും, തുടരും ഒരു മനോഹര ചിത്രമായിരിക്കുമെന്നും ശോഭന പറഞ്ഞു. താരത്തിന്റെ ഈ അഭിപ്രായം ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്.

സംവിധാനം നിര്‍വഹിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. തുടരുമിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത് എന്നും ചര്‍ച്ചയായി മാറിയ തുടരും സംവിധായകന്‍ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. നായകന്‍ മോഹന്‍ലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. മലയാള മോഹന്‍ലാല്‍ നായകനാകുമ്പോള്‍ കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനാണ്. മോഹന്‍ലാല്‍ ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുവെന്നത് എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

mohanlal starrer thudarum film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES