ആര്‍ത്തവം അശുദ്ധി അല്ലെന്നും ആര്‍ത്തവകാലത്ത് അമ്പലത്തില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്നുമുളള പാര്‍വ്വതിയുടെ നിലപാടിനെ പരോക്ഷമായി പിന്തുണച്ച് ഡബ്ല്യുസിസി. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലെ ഡബ്ല്യുസിസിയുടെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് ഇന്ത്യന്‍ ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു. സ്ത്രീയുടെ മാന്യമായ ജീവിതം ഉറപ്പാക്കാന്‍ നടത്തുന്ന ഒരോ ഇടപെടലിനുമൊപ്പവും ഞങ്ങള്‍ നിലകൊള്ളുന്നു. ഈ പോസ്റ്റിന് കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.
സോഷ്യല്‍മീഡിയയില്‍ വലിയ വിവാദമായി നിലനില്‍ക്കുന്ന ഒരു വിഷയമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ നിലപാടിന് കടുത്ത എതിര്‍പ്പാണ് നിലവിലുളളത്. എന്നാല്‍ കഴിഞ്ഞ ദിവസം ശബരിമല വിഷയത്തില്‍ കോടതി വിധി സ്വാഗതം ചെയ്തു കൊണ്ട് അഭിനേത്രി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിരുന്നു. ആര്‍ത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ആര്‍ത്തവമുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പോകണമെന്ന് തോന്നുകയാണെങ്കില്‍ പോകുക തന്നെ ചെയ്യുമെന്നുമായിരുന്നു പാര്‍വതിയുടെ നിലപാട്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
അതിനു പിന്നാലെയാണ് ഡബ്ല്യുസിസി ഫെയ്സ്ബുക്ക് പേജിലൂടെ ഇന്ത്യന്‍ ഭരണഘടനയ്ക്കൊപ്പം എന്നു പ്രഖ്യാപിച്ചത്. ശബരിമല എന്ന വാക്ക് പറഞ്ഞിട്ടില്ലെങ്കിലും ശബരിമലയില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കൊപ്പമാണ് തങ്ങളെന്ന് പരോക്ഷമായി പ്രഖ്യാപിക്കുകയാണ് ഇതിലൂടെ വനിതാ കുട്ടായ്മ ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. അതോടെ കടുത്ത വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. വനിതാ കൂട്ടായ്മയ്ക്കു പുറകിലും രാഷ്ട്രീയമുണ്ട് എന്നും വാദങ്ങള്‍ ഉയരുന്നുണ്ട്.