കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുളള താരം. വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ട് ഇപ്പോള്‍ സിനിമയില്‍ സുപരിചിതമാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഒരു പഴയ ബോംബുകഥ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമയണ്ടന്‍ പ്രേമ കഥ തുടങ്ങിയവയൊക്കെ ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്.
പരിമിതികളിലൂടെ സിനിമയിലേക്കെത്തിയവരാണ് ഇരുവരും. സിനിമയില്‍ ഭാഗ്യം തെളിഞ്ഞതോടെ തങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുളള പ്രയത്‌നത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കഥയെഴുത്തും അഭിനയവും മിമിക്രിയും ഒക്കെയായി തിരക്കിലാണ് താരം. പരിമിതികളെ ഏറെ തരണം ചെയ്താണ് വിഷ്ണു ഇന്ന് ഈ നിലയില്‍ എത്തിയത്. കലൂര്‍ സ്വദേശിയാണ് വിഷ്ണു. പ്രാരാബ്ദങ്ങള്‍ നിറഞ്ഞ കുടുംബത്തിലാണ് വിഷ്ണു ജനിച്ചത്. മഹാരാജാസില്‍ നിന്നും ബികോം ഫസ്റ്റ് ക്ലാസില്‍ പായതോടെ പഠിത്തം നിര്‍ത്തി ജീവിതം പഠിക്കാന്‍ ഇറങ്ങി. പ്രാരാബ്ദം നിറഞ്ഞ കുടുംബത്തിലാണ് താരം ജനിച്ചത്.
അച്ഛന്‍ ഉണ്ണികൃഷ്ണനും അമ്മ ലീലയും മാര്‍ക്കറ്റിലെ കടയില്‍ സഹായികളായി ജോലിക്കു പോയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. ഓടിട്ട തേയ്ക്കാത്ത ചുവരുകളുള്ള വീടായിരുന്നു. മഴക്കാലത്ത് വീട് ചോരുമ്പോള്‍ പാത്രങ്ങള്‍ അടുക്കി വയ്ക്കും. അന്നൊക്കെ മഴയത്ത് വീടിന്റെ ഇറയത്തു വന്നു നിന്നു മഴ കാണുന്നതായിരുന്നു വീടുമായി ബന്ധപ്പെട്ടു നിറഞ്ഞുനില്‍ക്കുന്ന ഒരോര്‍മയെന്ന് വിഷ്ണു പറയുന്നു. ഏറെക്കാലത്തെ വിഷ്ണുവിന്റെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള സ്വന്തം വീട്. പിന്നീട് സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ട് ചെമ്പുമുക്കില്‍ എട്ടു സെന്റ് സ്ഥലം വാങ്ങി വിഷ്ണു വീടുപണി തുടങ്ങി. ഇപ്പോള്‍ വീടുപണി അവസാന ഘട്ടത്തിലാണ്. ഈ വര്‍ഷം പകുതിയോടെ താമസം മാറാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് താരം പറയുന്നു.