Latest News

ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു; മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അച്ഛനായ സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍

Malayalilife
ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു; മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അച്ഛനായ സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്‍

ട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുളള താരം. വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ്ജ് കൂട്ടുകെട്ട് ഇപ്പോള്‍ സിനിമയില്‍  സുപരിചിതമാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷന്‍, ഒരു പഴയ ബോംബുകഥ, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഒരു യമയണ്ടന്‍ പ്രേമ കഥ തുടങ്ങിയവയൊക്കെ ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്.

പരിമിതികളിലൂടെ സിനിമയിലേക്കെത്തിയവരാണ് ഇരുവരും. സിനിമയില്‍ ഭാഗ്യം തെളിഞ്ഞതോടെ തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുളള പ്രയത്‌നത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. ഫെബ്രുവരിയിലായിരുന്നു നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. വീട്ടുകാരുടെ ആലോചനയില്‍ വന്ന വിവാഹമായിരുന്നു വിഷ്ണുവിന്റേത്. കോതമംഗലം സ്വദേശിനിയായ ഐശ്വര്യയാണ് വിഷ്ണുവിന്റെ ജീവിതസഖിയായി എത്തിയത്. കോതമംഗലത്ത് വെച്ച് നടത്തിയ വിവാഹത്തിന് പിന്നാലെ കൊറോണ വന്നത് കാരണം സിനിമാ ചിത്രീകരണ തിരക്കുകളൊന്നുമില്ലാതെ കഴിയുകയായിരുന്നു വിഷ്ണു. ഇത്തവണത്തെ ഓണാഘോഷചിത്രങ്ങള്‍ക്കൊപ്പം തങ്ങളുടെ ജീവിതത്തില്‍ ഒരു അതിഥി കൂടി വരുന്ന കാര്യം വിഷ്ണു അറിയിച്ചിരുന്നു. ഇപ്പോള്‍ ഭാര്യ പ്രസവിച്ചെന്ന സന്തോഷം പങ്കിടുകയാണ് താരം.

വിഷ്ണു തന്നെയാണ് ഈ വിവരം ആരാധകരുമായി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. പിഞ്ചുകുഞ്ഞിനൊപ്പമുള്ള ആദ്യചിത്രം പങ്കുവെച്ചുകൊണ്ടാണ് വിഷ്ണു തന്റെ സന്തോഷ വാര്‍ത്ത അറിയിച്ചിരിക്കുന്നത്. 'ഒരു ആണ്‍കുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. വേദനയും സമ്മര്‍ദ്ദവുമൊക്കെ താങ്ങിയതിന് തന്റെ പ്രിയതമയോടുള്ള സ്‌നേഹവും വിഷ്ണു വാക്കുകളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. നിരവധി പേര്‍ താരത്തിന് ആശംസ അറിയിക്കുന്നുണ്ട്.


 

Read more topics: # Vishnu Unnikrishnan,# father,# son
Vishnu Unnikrishnan becomes a father

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES