മലയാളസിനിമയില്‍ എണ്‍പതുകളില്‍ തിളങ്ങി നിന്ന നടന്‍ റഹ്മാന്റെ പിതാവ് നിലമ്പൂര്‍ ചന്തക്കുന്ന് കുഴിക്കാട്ടില്‍ കെ.എം.എ റഹ്മാന്‍ (85) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകുന്നേരം 6.30ന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബറ സ്ഥാനില്‍ നടക്കും. ഭാര്യ സാവി. മകള്‍ ഡോ: ഷെമീമ മരുമക്കള്‍. മെഹ്റുന്നീസ്. ആരീഫ് ബാംഗ്ലൂര്‍.
മലയാളത്തിലൂടെയാണ് അരങ്ങേറ്റം നടത്തിയതെങ്കിലും റഹ്മാന്‍ പിന്നീട് മറ്റ് ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയിലേക്ക് ചേക്കേറി. 1983ലില്‍ പുറത്തിറങ്ങിയ പത്മരാജന്‍ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ മലയാളചിത്രം. ഈ ചിത്രത്തിലെ രവി പൂത്തൂരാന്‍ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തില്‍ റഹ്മാന്‍ തന്റെ സ്ഥാനം ഉറപ്പിച്ചു. റഷീന്‍ റഹ്മാന്‍ എന്നാണ് റഹ്മാന്റെ യഥാര്‍ത്ഥ പേര്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളില്‍ നായക-ഉപനായക വേഷങ്ങളില്‍ ഇതിനോടകം അഭിനയിച്ചു.
ഫേസ്ബുക്ക് പേജിലൂടെ റഹ്മാന്‍ തന്നെയാണ് പിതാവിന്റെ മരണവിവരം അറിയിച്ചിരിക്കുന്നത്. ആരാധകരടക്കം നിരവധി പേരാണ് താരപിതാവിന്റെ വിയോഗത്തില്‍ അനുശോനവുമായി എത്തിയിരിക്കുന്നത്.