തെന്നിന്ത്യയിലെ യുവതാരങ്ങളില്‍ പ്രമുഖനായ വിശാലിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍. ഷൂട്ടിങ്ങിനിടെ കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
സണ്ടക്കോഴിയിലൂടെ വെളളിത്തിരയിലേക്ക് എത്തി പിന്നീട് സഹനടനായും യുവതാരമായും മാറിയ താരമാണ് വിശാല്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് വിശാലും ഹൈദരബാദ് സ്വദേശിയായ അനിഷയുമായുളള വിവാഹ നിശ്ചയം നടന്നത്. നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം താരം ഷൂട്ടിങ് തിരക്കിലേക്ക് തിരിയുകയായിരുന്നു. എന്നാലിപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് താരത്തിന് പരിക്കേറ്റതായാണ് വാര്‍ത്തകളെത്തുന്നത്.
തുര്‍ക്കിയില്‍ വെച്ച് നടന്ന ഷൂട്ടിംഗില്‍ ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ബൈക്ക് മറിഞ്ഞ് താരത്തിന് പരിക്കേറ്റത്. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിശാല്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അപകടം നടന്ന ഉടനെ വിശാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശാലിന്റെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരുക്കുകള്‍ ഗുരുതരമല്ലെങ്കിലും കുറച്ച് ദിവസം സിനിമയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ വിശാലിന് കഴിയില്ല. പരിക്കേറ്റ് പ്ലാസ്റ്ററിട്ട നിലയിലുളള താരത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ സുഖമായി തിരിച്ച് വരുമെന്നും ഞങ്ങള്‍ അതിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പറയുന്നു. അതേസമയം നിശ്ചയത്തിന് പിന്നാലെ താരത്തിന് അപകടം സംഭവിച്ചത് തമിഴ് ആരാധകര്‍ക്ക് ഞെട്ടലായിരിക്കുകയാണ്.അനീഷയ്ക്ക് രാശിയില്ലാത്തതിനാലാണെന്നും വരലക്ഷ്മിയുടെ ശാപം കാരണമാണ് അപകടം സംഭവിച്ചതെന്നും പ്രതികരണങ്ങള്‍ എത്തുന്നുണ്ട്.
മലയാളത്തില്‍ നിന്നും ഐശ്വര്യ ലക്ഷ്മി വിശാലിനൊപ്പം അഭിനയിക്കുന്ന സിനിമയാണിത്. സണ്ടക്കോഴി 2 വിന് ശേഷം വിശാലിന്റേതായി വരുന്ന മറ്റൊരു സിനിമയാണ് അയോഗ്യ. തമിഴ് നടനും നടികര്‍ സംഘം പ്രസിഡന്റുമായ വിശാലിന്റെയും . ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനീഷയുമായി അടുത്തിടെയായിരുന്നു വിശാലിന്റെ വിവാഹനിശ്ചയം നടന്നത്. ഓഗസ്റ്റോടെ വിവാഹം ഉണ്ടാവുമെന്നാണ് സൂചന. അതിനിടെയാണ് അപകടം സംഭവിച്ചിരിക്കുന്നത്.