Latest News

ആദ്യ ഡേറ്റിംഗ് സംഭവിക്കാന്‍ എനിക്ക് 20-25 ദിവസമെടുത്തു;  തമന്ന ഭാട്ടിയയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ

Malayalilife
ആദ്യ ഡേറ്റിംഗ് സംഭവിക്കാന്‍ എനിക്ക് 20-25 ദിവസമെടുത്തു;  തമന്ന ഭാട്ടിയയുമായുള്ള ബന്ധം തുറന്ന് പറഞ്ഞ് വിജയ് വര്‍മ്മ

തമന്ന ഭാട്ടിയയുമായി താന്‍ എങ്ങനെ ഡേറ്റിംഗ് ആരംഭിച്ചെന്ന് വെളിപ്പെടുത്തി നടന്‍ വിജയ് വര്‍മ്മ. നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയുടെ യൂട്യൂബ് ചാനലില്‍ വിജയ് വര്‍മ്മ തന്‍മയ് ഭട്ടുമായി നടത്തിയ പുതിയ സംഭാഷണത്തിലാണ് തന്റെ ഡേറ്റിംഗ് കഥ വിജയ് തുറന്നു പറയുന്നത്. '

ലസ്റ്റ് സ്റ്റോറീസില്‍ ശരിക്കും കാമദേവന്റെ റോളായിരുന്നു. പക്ഷേ ഞങ്ങള്‍ ഡേറ്റിംഗ് ആരംഭിച്ചത് ഷൂട്ടിനിടയിലല്ല. ഷൂട്ടിംഗിന് ശേഷം ഞങ്ങള്‍ പിന്നീട് ഒരു റാപ്പ് പാര്‍ട്ടി നടത്തണമെന്ന് തീരുമാനിച്ചു, പക്ഷെ പാര്‍ട്ടിക്ക് എത്തിയത് നാല് പേര്‍ മാത്രമാണ്.

അന്ന് എനിക്ക് നിങ്ങളോട് ഡേറ്റിംഗ് നടത്താന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. അതിനുശേഷം ആദ്യ ഡേറ്റിംഗ് സംഭവിക്കാന്‍ എനിക്ക് 20 - 25 ദിവസമെടുത്തു. വിജയ് വര്‍മ്മ പറഞ്ഞു. അടുത്തിടെ ഉള്‍ ജലൂല്‍ ഇഷ്‌കിന്റെ റാപ്പ് പാര്‍ട്ടിയില്‍ തമന്നയും വിജയ്യും ഒന്നിച്ച് എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിജയ് വര്‍മ്മയും തമന്നയും ഡേറ്റിംഗ് ആരംഭിച്ചത്. നെറ്റ് ഫ്‌ളിക്‌സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് 2 വിലെ സുജോയ് ഘോഷിന്റെ സെക്‌സ് വിത്ത് ദ എക്‌സ് എന്ന ഷോര്‍ട്ട്ഫിലിമിന്റെ ചിത്രീകരണത്തിനിടെയാണ് അവരുടെ ഓഫ് സ്‌ക്രീന്‍ പ്രണയം പൂവണിഞ്ഞത്.

Vijay Varma reveals he started dating Tamannaah

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES