Latest News

മാലിദ്വീപില്‍ അവധി ആഘോഷിച്ച് തമന്ന ഭാട്ടി; കടല്‍ത്തീരത്ത് നൃത്തം ചവിട്ടുന്നതടക്കം മനോഹര ദൃശ്യങ്ങള്‍ പങ്ക് വച്ച് താരം

Malayalilife
topbanner
 മാലിദ്വീപില്‍ അവധി ആഘോഷിച്ച് തമന്ന ഭാട്ടി; കടല്‍ത്തീരത്ത് നൃത്തം ചവിട്ടുന്നതടക്കം മനോഹര ദൃശ്യങ്ങള്‍ പങ്ക് വച്ച് താരം

മാലിയില്‍ അവധി ആഘോഷിക്കുന്ന നടി തമന്ന ഭാട്ടിയയുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യല്‍മീഡിയയുടെ ശ്രദ്ധ കവരുന്നു.ബീച്ചില്‍ നിന്നുള്ള മനോഹര നിമിഷങ്ങളും സന്തോഷത്താല്‍ നൃത്തം ചെയ്യുന്ന ചിത്രങ്ങളും നടി തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്്.

ബോളിവുഡ് നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന നടിയുടെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ലസ്റ്റ് സ്റ്റോറീസ് രണ്ടാം ഭാഗത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.

രജനീകാന്ത് നായകനായ 'ജയിലര്‍' സിനിമയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ദിലീപ് നായകനാകുന്ന മലയാള ചിത്രം 'ബാന്ദ്ര'യാണ് നടിയുടെ അടുത്ത റിലീസ്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

അരണ്‍മനൈ 4, ഹിന്ദി ചിത്രം വേദ എന്നിവയാണ് തമന്നയുടെ പുതിയ പ്രോജക്ടുകള്‍. സിനിമയ്ക്കു പുറമെ വെബ് സീരിസിലും നടി സജീവമാണ്. ആഖ്രി സച്ച് എന്ന പുതിയ സീരിസ് ഹോട്ട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം സ്ട്രീമിങ് ആരംഭിച്ചിരുന്നു.


 

tamannaah bhatia in maldives

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES