Latest News

വിജയ് വര്‍മക്കു മുന്നേ വേറെ രണ്ട് പ്രണയങ്ങള്‍ തനിക്കുണ്ടായിരുന്നു; സ്വപ്നങ്ങള്‍ സഫലമാവാന്‍ പ്രണയം തടസ്സമാവരുത് എന്ന തിരിച്ചറിവാണ് ബ്രെയ്ക്ക് അപ്പ് അര്‍ത്ഥമാക്കുന്നത്; തമന്നയുടെ വാക്കുകള്‍ക്ക് പിന്നാലെ വിജയ് വര്‍മ്മയുമായി പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ശക്തം

Malayalilife
വിജയ് വര്‍മക്കു മുന്നേ വേറെ രണ്ട് പ്രണയങ്ങള്‍ തനിക്കുണ്ടായിരുന്നു; സ്വപ്നങ്ങള്‍ സഫലമാവാന്‍ പ്രണയം തടസ്സമാവരുത് എന്ന തിരിച്ചറിവാണ് ബ്രെയ്ക്ക് അപ്പ് അര്‍ത്ഥമാക്കുന്നത്; തമന്നയുടെ വാക്കുകള്‍ക്ക് പിന്നാലെ വിജയ് വര്‍മ്മയുമായി പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ശക്തം

തെന്നിന്ത്യന്‍ സിനിമാ ലോകത്തിന്റെ താരസുന്ദരിയാണ് തമന്ന ഭാട്ടിയ. കഴിഞ്ഞ 19 വര്‍ഷക്കാലമായി സിനിമയില്‍ സജീവമായി തമന്നയുണ്ട്. ചാന്ദ് സാ റോഷന്‍ ചെഹ്‌റ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന സിനിമയിലേക്ക് എത്തുന്നത്. പക്ഷേ അവിടുന്ന് ശ്രീ എന്ന ചിത്രത്തിലൂടെ തെലുഗിലേക്കാണ് തമന്ന ചേക്കേറുന്നത്. പിന്നീട് തമിഴ് തെലുഗു ചിത്രങ്ങളില്‍ മാറി മാറി സിനിമകള്‍ ചെയ്തു. 

തമന്നയുടെ കരിയറില്‍ ബെസ്റ്റ് ചിത്രമാണ് 2007ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കല്ലൂരി. അതിനു ശേഷം അയന്‍, പയ്യ, കണ്ടേന്‍ കാതലൈ, അങ്ങനെ നിരവധി സിനിമകളില്‍ തമന്ന അഭിനയിച്ചു. ഇന്ത്യയിലെ പല സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും പ്രമുഖ നടന്‍മാര്‍ക്കൊപ്പവും തമന്ന അഭിനയിച്ചു. ബോളിവുഡിലും മികച്ച സിനിമകള്‍ തമന്നക്ക് ലഭിച്ചിട്ടുണ്ട്. ഹിമ്മത്ത്വാല, എന്റര്‍ടെയ്ന്‍മെന്റ്, കാമോശി, ബബ്‌ളി ബൗണ്‍സര്‍, ലസ്റ്റ് സ്റ്റോറീസ് 2 തുടങ്ങി മികച്ച ഹിന്ദി ചിത്രങ്ങളിലും തമന്ന സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍പൊരിക്കല്‍ തമന്ന പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് തമന്ന തന്നെ തുറന്നു പറഞ്ഞിരിക്കുന്നു. 2023 മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വരാന്‍ തുടങ്ങി. തുടക്കത്തില്‍ അത്തരം വാര്‍ത്തകളെ തമന്ന നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് തുറന്നു പറയുകയായിരുന്നു.

ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയില്‍ സെക്‌സ് വിത്ത് എക്‌സ് എന്ന സെ?ഗ്മെന്റില്‍ തമന്നയും വിജയ് വര്‍മയും ചേര്‍ന്നാണ് അഭിനയിച്ചത്. അതിലെ പ്രകടനം പ്രശംസനീയമായിരുന്നു. പ്രണയാര്‍ദ്രമായ നിമിഷങ്ങളായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. വിജയ് വര്‍മ തന്നെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ടെന്ന് തമന്ന പറഞ്ഞു. ഈ കാരണം കൊണ്ടാണ് തമന്നക്ക് വിജയ് വര്‍മയോട് പ്രണയം തോന്നിയതെന്നും താരം വ്യക്തമാക്കുന്നുണ്ട്.

ഈയിടെ ഒരു അഭിമുഖത്തിനിടെ വിജയ് വര്‍മക്കു മുന്നേ വേറെ രണ്ട് പ്രണയങ്ങള്‍ തനിക്കുണ്ടായിരുന്നുവെന്നാണ് തമന്ന പറയുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഒരു പയ്യനെ തമന്നക്ക് ഇഷ്ടമായിരുന്നു. പക്ഷേ ആ പയ്യന്‍ അത് മനസിലാക്കിയില്ല. സ്വപ്നങ്ങള്‍ സഫലമാവാന്‍ പ്രണയം ഒരു തടസ്സമാവരുത് എന്ന തിരിച്ചറിവാണ് ബ്രെയ്ക്ക് അപ്പ് അര്‍ത്ഥമാക്കുന്നത്. അതിനാലാണ് ആദ്യ പ്രണയം നഷ്ടപ്പെട്ടിട്ടും തമന്ന ഭാട്ടിയ തന്റെ സ്വപ്നത്തിനു പിറകേ പോയത്.

അതിനു ശേഷം മറ്റൊരു വ്യക്തിയുമായി താരം പ്രണയത്തിലായി. ആ പ്രണയത്തിലും ധാരാളം പ്രശ്‌നങ്ങള്‍ തമന്ന നേരിടേണ്ടി വന്നു. അങ്ങനെയാണ് ആ ബന്ധവും പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്. തന്റെ ഹൃദയം രണ്ട് തവണ തകര്‍ന്നുവെന്നാണ് തമന്ന പറഞ്ഞത്. തമന്നക്ക് വിവാഹത്തില്‍ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞിരുന്നു. വിജയ് വര്‍മയെ തമന്ന വിവാഹം ചെയ്യുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. ഇനി വിജയ് വര്‍മയുമായി താരം ബ്രെയ്ക്ക് അപ്പായോ എന്ന സംശയങ്ങളും ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനെ കുറിച്ച് തമന്നയോ വിജയ് വര്‍മയോ പ്രതികരിച്ചിട്ടില്ല.

tamannaah bhatia opens up about her breakup

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക