ഈ കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം. ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മഹാബലിപുരത്തു വച്ചാണ് നയന്‍താരയും വിഘ്‌നേഷും വിവാഹിതരായത്. ഇപ്പോള്‍ തായ്ലാന്റില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ് ഇരുവരും.
നയന്‍താരയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കാനായി ഇരുവരും കൊച്ചിയില്‍ എത്തിയതിന് ശേഷമാണ് ഇരുവരും ഹണിമൂണിനായി തിരിച്ചത്.ബാങ്കോക്ക്, തായ്ലന്‍ഡ് എന്നീ സ്ഥലങ്ങളാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. തായ്ലന്‍ഡിലേക്കുള്ള വിമാനയാത്രയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തായ്ലന്‍ഡില്‍ ഏതാനും ദിവസങ്ങള്‍ ചെലവഴിച്ച ശേഷമായിരിക്കും ഇരുവരും അടുത്ത സ്ഥലത്തേക്ക് പോകുക. നയന്‍സിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര സ്ഥലങ്ങളില്‍ ഒന്നാണ് തായ്ലന്‍ഡ്.തായ്ലാന്‍ഡിലെ ദി സിയം ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്.
തായ്ലന്‍ഡില്‍ എന്റെ താരത്തിനൊപ്പം' എന്ന കാപ്ഷനിലാണ് വിക്കി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം വിവാഹ ശേഷവും കൈനിറയെ സിനിമകളാണ് നയന്‍താരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഷാരൂഖ് ഖാന്റെ നായികയായി ജവാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നുണ്ട് നടി. അറ്റ്ലീ സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ ലീക്കായിരുന്നു.
കൂടാതെ അല്‍ഫോണ്‍സ് പുത്രന്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രത്തിലും നയന്‍താരയാണ് നായിക. പൃഥ്വിരാജ് നായകനാവുന്ന ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ചിരഞ്ജീവി ചിത്രം ഗോഡ് ഫാദറിലും നയനാണ് നായിക.
കാത്തുവാക്കുലെ രെണ്ട് കാതലാണ് വിഘ്നേഷ് ശിവന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി, നയന്‍താര, സാമന്ത തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന റോളുകളില്‍ വേഷമിട്ടത്. കാത്തുവാക്കുലെ രെണ്ട് കാതലിന് ശേഷം അജിത്തിനെ നായകനാക്കിയുളള എകെ 62 സംവിധായകന്‍ പ്രഖ്യാപിച്ചു.