തനുശ്രീ ലെസ്ബിയനാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും ആരോപിച്ച് രംഗത്തെത്തിയ നടി രാഖി സാവന്തിനു മറുപടിയുമായി തനുശ്രീ ദത്ത. താന്‍ ലെസ്ബിയനല്ലെന്നും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാറില്ലെന്നും നുണപ്രചാരണം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നുമാണ് തനുശ്രീ വ്യക്തമാക്കിയിരിക്കുന്നത്.
നാനാപടേക്കറിനു എതിരെ ആരോപണം ഉന്നയിച്ച് തനുശ്രീ രംഗത്തെത്തിയത് ബോളിവുഡ് സിനിമയില്‍ വലിയ തരംഗം ഉണ്ടാക്കിയിരുന്നു. എന്നാല്‍ നാനാപടേക്കറിനെതിരെയുള്ള ആരോപണം വെറും പബ്ലിസിറ്റി സ്റ്റണ്ടിനുവേണ്ടി തനുശ്രീ ചമക്കുന്നതാണെന്നും നടി മയക്കുമരുന്നിന് അടിമയാണെന്നുമായിരുന്നു രാഖി സാവന്തിന്റെ ആരോപണം. ഇതിനു പ്രതികരണവുമായാണ് തനുശ്രീ രംഗത്തെത്തിയിരിക്കുന്നത്.
പൊള്ളയായ ആരോപണങ്ങളും മുതലക്കണ്ണീരും കൊണ്ട് യാതൊരു കാര്യവുമില്ല. മുതലക്കണ്ണീരൊഴുക്കി ഓസ്‌കാര്‍ പുരസ്‌കാരമൊന്നും ആരും നേടാന്‍ പോകുന്നില്ല. നുണക്കഥകളാണ് അവര്‍ പറയുന്നത്. മോശമായി പെരുമാറിയിട്ടില്ല എന്നാണ് തനുശ്രീയുടെ മറുപടി.
12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ അടുത്ത സുഹൃത്തായിരുന്നു തനുശ്രീയെന്നും അവരോടൊപ്പം പല പാര്‍ട്ടികള്‍ക്കും പോയിട്ടുണ്ടെന്നും രാഖി പറയുന്നു. 'അവിടെവച്ചൊക്കെ മയക്കുമരുന്നുകള്‍ ഉപയോഗിക്കുമായിരുന്നു തനുശ്രീ. എനിക്കും അവ ഉപയോഗിക്കാന്‍ തന്നിരുന്നു.'തന്റെ സ്വകാര്യ ഭാഗങ്ങളില്‍ തനുശ്രീ അനുവാദമില്ലാതെ സ്പര്‍ശിച്ചിരുന്നുവെന്നും പലപ്പോഴും ബലാല്‍സംഗം എന്ന് പറയാവുന്ന തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും രാഖി സാവന്ത് ആരോപിച്ചിരുന്നു. മുന്‍ മിസ് ഇന്ത്യ കൂടിയായ തനുശ്രീ ആന്തരികമായി ഒരു ആണ്‍കുട്ടിയാണെന്നും. ബോളിവുഡില്‍ ലെസ്ബിയനായ മറ്റ് നടിമാരും ഉണ്ടെന്നും രാഖിയുടെ വെളിപ്പെടുത്തല്‍. ഇതിനെത്തുടര്‍ന്ന് രാഖിക്കെതിരെ തനുശ്രീ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.