ബോളിവുഡ് വിവാദനായിക രാഖി സാവന്തും കോമഡി-വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാലും വിവാഹിതരാവുന്നു. ഒന്നിനൊന്നായി ബോളുവുഡില്‍ ഇപ്പോള്‍ താരവിവാഹങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഹോട്ട് നായികയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത് പുതുതായി വിവാഹത്തിന് തയ്യാറെടുക്കുന്നത് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്ക് വെച്ചത്.
ഇരുവരും തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിവാഹക്ഷണക്കത്ത് ആരാധകര്‍ക്കായി പങ്ക് വെച്ചത്. ലോസ് ആഞ്ജലീസില്‍ ഡിസംബര്‍ 31-നാണ് തങ്ങള്‍ വിവാഹിതരാവുക എന്ന് രാഖി പങ്കുവച്ച വിവാഹക്ഷണക്കത്തില്‍ പറയുന്നു. അതേസമയം വിവാഹ ക്ഷണക്കത്തിനൊപ്പം ദീപക് പോസ്റ്റ് ചെയ്ത മറ്റൊരു കത്താണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തങ്ങള്‍ ഇരുവരും വെര്‍ജിന്‍ ആണെന്നുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റാണ് ദീപക് ഷെയര്‍ ചെയ്തത്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ ഇരുവരും ഡോക്ടറെ കണ്ടിരുന്നുവെന്നും തങ്ങള്‍ വിര്‍ജിന്‍ ആണെന്ന് ഡോക്ടര്‍ അറിയിച്ചെന്നും പറഞ്ഞാണ് ദീപക് ഇവ പങ്കുവച്ചിരിക്കുന്നത്.
തങ്ങള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള സുഹൃത്തുക്കളുടെ വീഡിയോകളും ലോസ് ആഞ്ജലീസില്‍ നിന്നും ദീപകിന്റെ മാതാപിതാക്കളുടെ ആശംസകളും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.