ആരാധകനായ എന്‍ആര്‍ഐ ബിസിനസുകാരനുമായി താന്‍ വിവാഹിതയായതായി ഒടുവില്‍ രാഖി സാവന്ത് സമ്മതിച്ചു. വധുവിന്റെ വസ്ത്രങ്ങള്‍ അണിഞ്ഞ രാഖിയുടെ ചിത്രങ്ങള്‍ നേരത്തേ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പടരുന്നതിനും ഇത് കാരണമായി. എന്നാല്‍ ഫോട്ടോഷൂട്ടിനു വേണ്ടിയാണ് താന്‍ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞതെന്നായിരുന്നു രാഖിയുടെ പ്രതികരണം. ഒടുവില്‍ ഗോസ്സിപ്പുകള്‍ക്കെല്ലാം വിരാമമിട്ട് രാഖി താന്‍ വിവാഹിതയായെന്ന കാര്യം സ്ഥിരീകരിച്ചിരിക്കയാണ്.
ഹണിമൂണിനിടെയെടുത്ത ചിത്രങ്ങള്‍ വൈറലായതോടെയാണ് വിവാഹ വാര്‍ത്ത രാഖി ശരിവയ്ക്കുന്നത്. 'എനിക്ക് പേടിയായിരുന്നു പക്ഷേ സത്യമാണ്, ഞാന്‍ വിവാഹിതയായിരിക്കുന്നു,' സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഖി പറഞ്ഞു. തന്റെ ഭര്‍ത്താവിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ റിതേഷ് വ്യാപാരിയാണ്. വിസയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്നും വൈകാതെ താനും അമേരിക്കക്കും തിരിക്കുമെന്നും രാഖി പറഞ്ഞു. എങ്കിലും ഇന്ത്യയില്‍ ലഭിക്കുന്ന അവസരങ്ങള്‍ പാഴാക്കില്ല, അഭിനയിക്കാന്‍ എപ്പോഴും തിരികെ വരും താരം കൂട്ടിച്ചേര്‍ത്തു.