ബോളിവുഡിലെ വിവാദ നായികയെന്ന് അറിയപ്പെടുന്ന നടിയാണ് രാഖി സാവന്ത്. ഗോസിപ്പു വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന നടി ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. തന്റെ നാല്‍പ്പതാം വയസ്സില്‍ വിവാഹത്തിനൊരുങ്ങുന്ന നടി
പ്രിയങ്ക ചോപ്രയെയും നിക് ജോനാസിനെയും പരാമര്‍ശിച്ചാണ് ഇത്തവണ വിവാദത്തിനൊരുങ്ങുന്നത്.
കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. തന്റെ വിവാഹവും ഇപ്പോള്‍ വിവാദത്തിലാക്കാനുള്ള ശ്രമത്തിലാണ് രാഖി ഇപ്പോള്‍. 'പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവിനെക്കാള്‍ നല്ലയാളാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് വീഡിയോയില്‍ രാഖി പറയുന്നത്.' ചെലവ് ചുരുക്കിയാണ് താന്‍ വിവാഹം കഴിക്കുന്നതെന്നും ദീപികയെപ്പോലെ മേനി നടിക്കാനില്ലെന്നും രാഖി വ്യക്തമാക്കിയിരുന്നു. പ്രിയങ്ക ഞാനും വിവാഹിതയാകാന്‍ പോകുകയാണ്. അമേരിക്കയില്‍ വച്ചാണ് ഞങ്ങളുടെ വിവാഹം... എന്നാണ് രാഖി വീഡിയോയില്‍ പറയുന്നത്.
ഇതിന് മുമ്പ് മീടൂ ആരോപണങ്ങളില്‍ തനുശ്രീ ദത്തയ്‌ക്കെതിരെ നടത്തിയും വിവാദവാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് രാഖി സാവന്ത്. ദീപിക പദുക്കോണിനെയും രണ്‍വീര്‍ സിംഗിനെയും വെല്ലുവിളിച്ചും രാഖി രംഗത്തെത്തിയിരുന്നു. കൂടാതെ ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, അമീര്‍ഖാന്‍, ഷാരുഖ് ഖാന്‍, കരണ്‍ ജോഹര്‍ എന്നിവരെല്ലാം തന്റെ വിവാഹത്തില്‍ പങ്കെടുക്കുമെന്നും രാഖി വിശദീകരിക്കുന്നു. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്.