Latest News

തല അജിത്തിനൊപ്പം പുതിയ ചിത്രം 'പിങ്കില്‍' തമിഴകത്തേക്ക് തിരിച്ചുവരവിനൊരുങ്ങി നസ്രിയ....!

Malayalilife
topbanner
തല അജിത്തിനൊപ്പം പുതിയ ചിത്രം 'പിങ്കില്‍' തമിഴകത്തേക്ക് തിരിച്ചുവരവിനൊരുങ്ങി നസ്രിയ....!

തല അജിത്ത് നായകനായെത്തുന്ന പുതിയ ചിത്രം പിങ്കിലൂടെ തമിഴകത്തേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് നസ്രിയ. തമിഴില്‍ ചുരുക്കം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് പ്രേക്ഷകരുടെ പ്രിയ താരമാണ് നസ്രിയ. നേരം,രാജാ റാണി, വായെ മൂടി പേസും,തിരുമണം എന്നും നിക്കാഹ് എന്നീ ചിത്രങ്ങളിലൂടെ നല്ല കഥാപാത്രങ്ങള്‍ ചെയ്ത് ഇഷ്ടനായികയുടെ തിരിച്ചുവരവ് അജിത്തിനൊപ്പം പിങ്ക് എന്ന ചിത്രത്തിലൂടെയാണ്.

ബോളിവുഡില്‍ മികച്ച വിജയം നേടിയ 'പിങ്ക്' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് അജിത്തിനൊപ്പം നസ്രിയ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്വേതയെന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെ പേരിലുള്ള ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യങ്ങളില്‍ ഔദ്യോഗികസ്ഥിതീകരണങ്ങളൊന്നും തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. എച്ച്.വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്കില്‍ അമിതാഭ് ബച്ചന്‍ ചെയ്ത വേഷമാണ് അജിത്ത് കൈകാര്യം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തപ്സി പന്നു അഭിനയിച്ച മിന്നല്‍ അറോറ എന്ന കഥാപാത്രത്തെയാകും നസ്രിയ തമിഴില്‍ അവതരിപ്പിക്കുക എന്നും അഭ്യൂഹങ്ങളുണ്ട്.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES