യുവതാരം സണ്ണി വെയ്നിന്റെ അപ്രതീക്ഷിത വിവാഹത്തിന്റെ അമ്പരപ്പിലാണ് ഇപ്പോള്‍ ആരാധകര്‍. ഇന്ന് രാവിലെ ആറരയ്ക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് താരത്തിന്റെ വിവാഹചടങ്ങുകള്‍ നടന്നത്. താരത്തിന്റെ ബാല്യകാല സഖിയും കോഴിക്കോടു സ്വദേശിനിയുമായ രഞ്ജിനി ആണ് വധു. ഏറെ വര്‍ഷങ്ങള്‍ക്കൊടുവിലെ പ്രണയത്തിന്റെ അവസാനമാണ് രഞ്ജിനി സണ്ണിക്ക് സ്വന്തമാകുന്നത്. മിനി സ്‌ക്രീന്‍ പ്രേക്ഷര്‍ക്ക് സുപരിചിതയായ രഞ്ജിനിയുടെ വിശേഷങ്ങള്‍ അറിയാം.
അധികം ആരുമറിയാതെയായിരുന്നു ഇന്ന് രാവിലെ സണ്ണി വെയ്‌ന്റെ വിവാഹം വളരെ ലളിതമായ രീതിയില്‍ ഗുരുവായൂരില്‍ നടന്നത്. സണ്ണിവെയ്ന്‍ അഭിനയത്തിലൂടെ ശ്രദ്ധേയനാണെങ്കില്‍ നൃത്തത്തിലൂടെ പ്രശ്തയാണ് രഞ്ജിനി. മിനിസ്‌ക്രീനില്‍ തിളങ്ങി നിന്ന മുഖമാണ് രഞ്ജിനിയുടേത്. മഴവില്‍ മനോരമയുടെ പ്രശസ്ത ഡാന്‍സ് പരിപാടിയായിരുന്ന ഡി ഫോര്‍ ഡാന്‍സിന്റെ മൂന്നാം ഭാഗത്തില്‍ മത്സരിച്ച ചട്ടമ്പീസ് എന്ന ഡാന്‍സ് ടീമിലെ അംഗമായിരുന്നു രഞ്ജിനി. മത്സരത്തില്‍ വിജയി ആകാന്‍ കഴിഞ്ഞില്ലെങ്കിലും ചട്ടമ്പീസ് അവസാന റൗണ്ട് വരെ എത്തുകയും ഇവരുടെ പല നൃത്ത ശില്‍പങ്ങളും ഏറെ വൈറലുകളുമായിരുന്നു. ഏറെ ആരാധകരെ നേടിയതും പരിപാടിയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതും ചട്ടമ്പീസ് ആണ്.
കോഴിക്കോട് ചാലപ്പുറത്തെ കലാ കുടുംബമാണ് രഞ്ജിനിയുടേത്. അച്ഛന്‍ എം ഹരി മൃദംഗ വിദ്വാനാണ്. അമ്മ ലതിക ആള്‍ ഇന്ത്യാ റേഡിയോയിലെ റിട്ടേര്‍ഡ് വയലിനിസ്റ്റാണ്. കേന്ദ്ര സംഗീത അക്കാദമി വിന്നറാണ് ലതിക. അനിയന്‍ കാര്‍ത്തിക് കൊച്ചിയില്‍ ജോലി ചെയ്യുന്നു. ചറുപ്പം മുതല്‍ തന്നെ നൃത്തം അഭ്യസിക്കുന്ന രഞ്ജിനിക്ക് ഏറെ പാഷനാണ് നൃത്തത്തോട്. കോഴിക്കോടാണ് സ്വദേശമെങ്കിലും കൊച്ചിയിലാണ് ഇപ്പോള്‍ രഞ്ജിനി താമസിക്കുന്നത്.
ഡി 4ല്‍ തിളങ്ങിയ രഞ്ജിനി 2017ല്‍ ചില സുഹൃത്തുകളെയും ഒന്നിപ്പിച്ച് കാക്കനാട് ക്ഷേത്ര എന്ന ഡാന്‍സ് സ്്കൂള്‍ ആരംഭിച്ച് ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവയാണ്. സണ്ണി വെയ്ന്‍ ജേക്കബ് ഗ്രീഗറി എന്നിവര്‍ ചേര്‍ന്നാണ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഇതിന് ശേഷം രഞ്ജിനി ക്ഷേത്ര എന്ന ഡാന്‍സ് സ്‌കൂളുമായി മുന്നോട്ടു പോകുകയിരുന്നു. ക്ലാസ്സിക്കല്‍ ഡാന്‍സിന് പുറമേ ഹിപ് ഹോപ്, സൂബ, ബോളിവുഡ് ഡാന്‍സുകളും ഇവിടെ പരിശീലിപ്പിക്കുന്നുണ്ട്. ഡിഫോര്‍ ഡാന്‍സിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സുഹൈദ് കുക്കു, നവനീത് എന്നിവരൊക്കെ സക്ൂളിലെ അധ്യാപകരാണ്.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുലര്‍ച്ചെ നടന്ന വിവാഹത്തിന് ശേഷം സമീപത്തെ ഹോട്ടലിലാണ് ഇപ്പോള്‍ താരദമ്പതികള്‍ ഉള്ളത്. നാളെ വൈകിട്ട് കൊച്ചിയിലാണ് വിവാഹ വിരുന്ന് ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് നടന്‍ ദിലീപും നവദമ്പതികള്‍ക്ക് ആശംസയുമായെത്തിയിരുന്നു. സണ്ണി വെയ്‌ന്റേയും രഞ്ജിനിയുടേയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.