മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രങ്ങളില്‍ മുന്‍പന്തിയിലാണ് രാവണപ്രഭു എന്ന ചിത്രം. മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ ചിത്രത്തില്‍ നായികയായി എത്തിയത് കന്നട താരം വസുന്ധര ദാസാണ്. രാവണ പ്രഭുവിന് പിന്നാലെ മമ്മൂട്ടിക്കൊപ്പം വജ്രമെന്ന ചിത്രത്തിലും വസുന്ധര കേന്ദ്ര കഥാപാത്രമായി എത്തി. വര്‍ഷങ്ങളായി ഇപ്പോള്‍ സിനിമയില്‍ സജീവമല്ല വസുന്ധര. താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.
നടി എന്നതിനെക്കാള്‍ ഉപരി ശ്രദ്ധേയയായ ഗായികയാണ് വസുന്ധര ദാസ്. ഇതിന് പുറമേ പ്രാസംഗിക, പ്രകൃതി സ്‌നേഹി എന്നീ ലേമ്പലും നടിക്കുണ്ട്. തമിഴ്‌നടന്‍ അര്‍ജ്ജുന്‍ നായികനായി എത്തിയ മുതല്‍വനിലെ ഷക്കലക്ക ബേബി എന്ന പാട്ട് പാടിയാണ് വസുന്ധര സിനിമയിലേക്ക് എത്തിയത്. ഇതിന് ശേഷമാണ് നടിയുടെ രൂപസൗകുമാര്യമുള്ള വസുന്ധരയ്ക്ക് സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. 11ഓളം ചിത്രങ്ങളില്‍ വിവിധ ഭാഷകളിലായി വസുന്ധര അഭിനയിച്ചു. പക്ഷേ അഭിനയിക്കുന്നതിനെക്കാള്‍ ശ്രദ്ധ വസുന്ധര നല്‍കിയത് പാട്ടിനാണ്. നിരവധി ഹിറ്റ് ഗാനങ്ങള്‍ താരം ആലപിച്ചു. സൂപ്പര്‍ഹിറ്റ് സിനിമയ ആയിരുന്ന ബോയ്‌സ്, മന്മഥന്‍ തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകള്‍ മലയാളികള്‍ വരെ മൂളുമെങ്കിലും ഇത് വസുന്ധര പാടിയതാണെന്ന് അധികം ആര്‍ക്കുമറിയില്ല.
തമിഴ്അയ്യങ്കാര്‍ കുടുംബത്തില്‍ കര്‍ണാടകയിലാണ് വസുന്ധര ജനിച്ചത്. ചെറുപ്പം മുതല്‍ തന്നെ പാട്ടുപഠിച്ചിരുന്നു താരം. ദീര്‍ഘകാലം പ്രണയിച്ച ശേഷമാണ് ഡ്രമ്മറായ റോബര്‍ട്ടോ നരെയ്‌നെ വസുന്ധര ദാസ് വിവാഹം ചെയ്തത്. ഇപ്പോള്‍ സിനിമകളില്‍ നിന്നും ഇടവേളയെടുത്ത് തന്റെ ബാന്റില്‍ സജീവമാണ് താരം.