Latest News

മുത്തശ്ശനും മുത്തശ്ശിയും മാല കെട്ടുന്നവര്‍; അച്ഛന്‍ അമ്മ വീട്ടിലേക്ക് ദത്തുവന്നത്; പ്രിയാ വാര്യരുടെ വീടും വീട്ടുവിശേഷങ്ങളും അറിയാം..!

Malayalilife
  മുത്തശ്ശനും മുത്തശ്ശിയും മാല കെട്ടുന്നവര്‍; അച്ഛന്‍ അമ്മ വീട്ടിലേക്ക് ദത്തുവന്നത്; പ്രിയാ വാര്യരുടെ വീടും വീട്ടുവിശേഷങ്ങളും അറിയാം..!

ഗാനങ്ങള്‍കൊണ്ടും വിവാദങ്ങള്‍കൊണ്ടും റിലീസിനുമുന്നേ ചര്‍ച്ചയായ ചിത്രമാണ് അഡാര്‍ ലൗ. ചിത്രത്തിലെ കണ്ണിറുക്കലിലൂടെ പ്രിയാ വാര്യയും അതിപ്രശസ്തയായി. കണ്ണടച്ചുതുറക്കും മുമ്പായിരുന്നു പ്രിയ ലോകമെമ്പാടും പ്രശസ്തയായത്. അതുമായി അഡ്ജസ്റ്റ് ചെയ്യാന്‍ ആദ്യം തനിക്കും വീട്ടുകാര്‍ക്കും നല്ല ബുദ്ധിമുട്ടായിരുന്നു എന്നാണ് പ്രിയ പറയുന്നത്. ഇപ്പോഴിതാ തന്റെ വീടിനെകുറിച്ചും വീട്ടുകാരെകുറിച്ചുമെല്ലാം പ്രിയ മനസുതുറന്നിരിക്കയാണ്.

തൃശൂര്‍ സ്വദേശിനിയാണ് പ്രിയ. പ്രിയയുടെ അച്ഛന്‍ പ്രകാശ് വാര്യര്‍ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥനാണ്. അമ്മ പ്രീത വീട്ടമ്മയും. പ്രിയയുടെ അനിയന്‍ പ്രസിദ്ധ് ഏഴാം കഌസില്‍ പഠിക്കുന്നു. പ്രിയ ആകട്ടെ തൃശൂര്‍ വിമല കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ്. ഇവര്‍ക്കൊപ്പം മുത്തച്ഛനും മുത്തശ്ശിയും ചേരുന്നതാണ് പ്രിയയുടെ കുടുംബം.

പുതുക്കാടിനടുത്ത് കിള്ളിമംഗലമാണ് പ്രിയയുടെ അച്ഛന്റെ തറവാടെങ്കിലും പെരിന്തല്‍മണ്ണയ്ക്കടുത്തു തച്ചനാട്ടുകര അമ്മവീട്ടിലേക്ക് പ്രിയയുടെ അച്ഛന്‍ ദത്തുകയറുകയായിരുന്നു. അതിനാല്‍ തന്നെ അച്ഛന്റെ തറവാട് പ്രിയയുടെ ഓര്‍മകളില്‍ ഇല്ല. അച്ഛന്‍ പഠിച്ചതും വളര്‍ന്നതുമെല്ലാം മുംബൈയിലായതിനാല്‍ അമ്മവീട്ടിലാണ് ജനിച്ചെങ്കിലും നാലര വയസ്സ് വരെ പ്രിയയും കുടുംബും മുംബൈയിലായിരുന്നു. പിന്നീട് പ്രിയയുടെ അച്ഛന് കേരളത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. അങ്ങനെ പ്രിയയുടെ കുടുംബം തൃശൂരിലേക്ക് എത്തി. മുത്തശ്ശനും മുത്തശ്ശിയും പ്രിയയ്‌ക്കൊപ്പം ഉണ്ട്. ക്ഷേത്രവുമായി ഇഴുകിച്ചേര്‍ന്നുള്ള ജീവിതമായിരുന്നു പ്രിയയുടെ കുടുംബത്തിന്റേത്. പ്രിയയുടെ മുത്തച്ഛനും മുത്തശ്ശിയും ക്ഷേത്രത്തില്‍ മാല കെട്ടുന്ന ആള്‍ക്കാരാണ്. താനും നാട്ടിലുള്ള സമയത്തൊക്കെ ക്ഷേത്രത്തില്‍ പോകാറുണ്ടെന്നും പ്രിയ പറയുന്നു.

തൃശൂരിലും പ്രിയയ്ക്ക് സ്വന്തമായി വീടില്ല. അച്ഛന്‍ നാട്ടിലേക്ക് വന്നപ്പോള്‍ തൃശൂരില്‍ അയ്യന്തോളില്‍ ഒരു 2 ബെഡ്‌റൂം ഫ്‌ലാറ്റ് വാങ്ങുകയായിരുന്നു.  പ്രൈമറി സ്‌കൂള്‍ മുതല്‍ പ്ലസ് വണ്‍ വരെ പ്രിയയും കുടുംബവും താമസിച്ചത് ആ ഫ്‌ലാറ്റിലാണ്. തന്റെ ജീവിതത്തിലെ നിറമുള്ള ഓര്‍മകള്‍ മിക്കവയും ആ ഫഌറ്റില്‍ താമസിക്കുമ്പോഴാണ് സംഭവിച്ചതെന്നാണ് പ്രിയ പറയുന്നത്. എന്നാല്‍ 2 ബെഡ്‌റൂം മാത്രമുള്ളതിനാല്‍ പ്രിയയും സഹോദരനും വളര്‍ന്നപ്പോള്‍ സ്ഥലപരിമിതി പ്രശ്‌നമായി. തുടര്‍ന്ന് പൂങ്കുന്നത്തെ 3 ബെഡ്‌റൂം ഫഌറ്റിലേക്ക് മാറിയത്. ഇപ്പോള്‍ മൂന്നു വര്‍ഷമായി അതാണ് പ്രിയയുടെ വീട്. തന്റ കരിയറില്‍ ആഗ്രഹിച്ച സൗഭാഗ്യങ്ങള്‍ തേടിവന്നത് ഇവിടെ താമസിക്കുമ്പോഴാണ് എന്നും പ്രിയ പറയുന്നു.

ഈ ഫഌറ്റില്‍ ഇന്റീരിയര്‍ ഒക്കെ ചെയ്തത് പ്രിയയുടെ ഇഷ്ടപ്രകാരമാണ്. തന്റെ റൂമില്‍ എത്ര നേരം ഇരുന്നാലും ബോര്‍ അടിക്കില്ലെന്നും താരം പറയുന്നു. സുരക്ഷയും സൗകര്യവും കണക്കിലെടുത്ത് ഭാവിയില്‍ വീട് പണിയുന്നതിനെക്കാള്‍ ഫഌറ്റ് വാങ്ങാനാണ് പ്രിയയ്ക്ക് ഇഷ്ടവും. ഇപ്പോള്‍ ബോളിവുഡില്‍ പുതിയ ചിത്രങ്ങള്‍ എത്തിയതിന്റെ തിരക്കിലാണ് പ്രിയാവാര്യര്‍. ഇപ്പോള്‍ വിമര്‍ശനങ്ങളെയും ഉള്‍കൊള്ളാന്‍ പഠിച്ചെന്ന് പറയുന്ന താരം അടിസ്ഥാനപരമായി ഞാനിപ്പോഴും ആ നാട്ടിന്‍പുറത്തുകാരി പെണ്‍കുട്ടി തന്നെയെന്നും പറയുന്നു.

 

Read more topics: # More about,# Priya warrier
More about Priya warrier

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES