Latest News

മറ്റു പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായി നടന്‍ സണ്ണി വെയ്‌നിന്റെ വധു എത്തി; സിംപിളില്‍ ശ്രദ്ധേയയായി രഞ്ജിനി

Malayalilife
 മറ്റു പെണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തമായി നടന്‍ സണ്ണി വെയ്‌നിന്റെ വധു എത്തി; സിംപിളില്‍ ശ്രദ്ധേയയായി രഞ്ജിനി

ലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരം സണ്ണിവെയ്നിന്റെ വിവാഹവാര്‍ത്തായാണ് ഇപ്പോള്‍ ആരാധകരെ അമ്പരിപ്പച്ചിരിക്കുന്നത്. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ ആശംസകളറിയിച്ച് യുവതാരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് വിവാഹത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വളരെ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. തന്റെ ബാല്യകാല സഖിയും കോഴിക്കോട് സ്വദേശിയുമായ രഞ്ജിനിയാണ് വധുവായത്. 

അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. സിനിമയില്‍ തന്നെ അധികമാരും വിവാഹത്തെപറ്റി അറിഞ്ഞിരുന്നില്ല. ബന്ധുക്കളുടെ സാനിധ്യത്തില്‍ വിവാഹം നടത്തിയ ശേഷം നാളെ കൊച്ചിയില്‍ ആഡംബരപൂര്‍വ്വം റിസപ്ഷന്‍ നടക്കും. നീല ബ്ലൗസിനൊപ്പം സെറ്റ് സാരി അണിഞ്ഞ് വധു രഞ്ജിനിയെത്തിയപ്പോള്‍ സണ്ണി വെയ്ന്‍ ധരിച്ചത് കസവ് മുണ്ടും മേല്‍മുണ്ടുമാണ്. കട്ടതാടി വച്ചിരുന്നത് കൊണ്ട് നടനാണെന്നോ താരവിവാഹമാണെന്നോ അധികം ആരും അറിഞ്ഞിരുന്നില്ല. സാധാരണ മുടി കെട്ടിവയ്ച്ച് മുല്ല പൂ ചൂടുന്ന വധുക്കള്‍മാരില്‍ നിന്നും വ്യത്യസ്തയായി രഞ്ജിനി മുടി അഴിച്ചിട്ടിരിക്കുകയായിരുന്നു. ആഭരണങ്ങളെന്ന് പറയാന്‍ ഒരു നെക്ലസും രണ്ടു വളകളും ഒരു ജിമിക്ക കമ്മലും മാത്രമാണ് ഉണ്ടായിരുന്നത്. മൈലാഞ്ചിയും അരപ്പട്ടയും വധു ധരിച്ചിരുന്നു. 

തൊഴാന്‍ വന്ന കുട്ടിയാണെന്നാണ് രഞ്ജിനിയെ പറ്റി ആള്‍ക്കാര്‍ കരുതിയത്. രഞ്ജിനിയാണ് വധുവാണെന്ന് ആള്‍ക്കാര്‍ തിരിച്ചറിഞ്ഞത് ഇവരുടെ കല്യാണം കഴിഞ്ഞപ്പോള്‍ മാത്രമായിരുന്നു. സണ്ണി വെയ്ന്‍ തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ വിവാഹചിത്രങ്ങള്‍ പങ്കുവച്ചതോടെ ആശംസകള്‍ അറിയിക്കുകയാണ് സഹപ്രവര്‍ത്തകരും ആരാധകരും. വിവാഹം ലളിതമായിരുന്നെങ്കിലും നാളെ കൊച്ചിയില്‍ സുഹൃത്തുകള്‍ക്ക് വേണ്ടി വിവാഹസത്കാരം ഒരുക്കിയിട്ടുണ്ട്. ഇതില്‍ പ്രമുഖര്‍ പങ്കെടുക്കുമെന്നാണ് സൂചന. 35 വയസുള്ള താരം എന്താണെന്ന് കല്യാണം കഴിക്കാത്തതെന്ന് ഏറെ നാളായി ആരാധകര്‍ ചോദിച്ചിരുന്നു. അവര്‍ക്കെല്ലാമുള്ള സര്‍പ്രൈസായിരിക്കയാണ് ഇപ്പോള്‍ വിവാഹവാര്‍ത്ത.

Sunny Wayne malayalam actor wife Renjini bridal photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക