ബിഗ് ബിയോടൊപ്പം ആദ്യ സിനിമയില്‍ അഭിനയിച്ച മലയാളനടന്‍...?

Malayalilife
ബിഗ് ബിയോടൊപ്പം ആദ്യ സിനിമയില്‍ അഭിനയിച്ച മലയാളനടന്‍...?

ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ സിനിമാ ലോകത്തേക്ക് കടന്ന് വന്നത് 1969 ല്‍ പുറത്തിറങ്ങിയ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ്. ബച്ചന്‍ അഭിനയിച്ച ആദ്യ ചിത്രത്തില്‍ ഒരു മലയാള നടനും അഭിനയിക്കാന്‍ ഭാഗ്യം കിട്ടിയിരുന്നു. അത് വേറെ ആരും അല്ല മലയാളചലടിത്ര ലോകത്തെ പ്രമുഖ അഭിനേതാക്കളില്‍ കാരണവര്‍ സ്ഥാനത്ത് നില്‍ക്കുന്ന സാക്ഷാല്‍ പത്മശ്രീ മധുവാണ്.

മലയളത്തിലെ നാഴികകല്ലെന്ന് വിശേഷിപ്പിക്കുന്ന ചെമ്മീന്‍ ആണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. 
പോര്‍ട്ടുഗീസുകാരില്‍ നിന്നും ഗോവ വിമോചനത്തിനായി വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഏഴ് ഇന്ത്യക്കാരുടെ കഥയാണ് സാത് ഹിന്ദുസ്ഥാനി എന്ന ചിത്രം പറയുന്നത്. 

ശുഭോദ് സന്യാല്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ആ ചിത്രത്തില്‍ അവതരിപ്പിച്ചത്. ഖ്വാജാ അഹമ്മദ് അബ്ബാസ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന് രണ്ടു ദേശീയ അവാര്‍ഡുകളും ലഭിച്ചിരുന്നു.


 

amitabh bachchan,Saat Hindustani,malayalam actor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES