നടീ-നടന്‍മാര്‍ എത്തിയപ്പോള്‍ പട്ടിയെ കൊഞ്ചിച്ച് നടന്‍ സണ്ണി വെയ്‌നും ഭാര്യയും;സിനിമാതാരങ്ങള്‍ എത്തിയ സണ്ണി വെയ്‌ന്റെ റിസപ്ഷനിലെ താരം പട്ടിക്കുട്ടി

Malayalilife
നടീ-നടന്‍മാര്‍ എത്തിയപ്പോള്‍  പട്ടിയെ കൊഞ്ചിച്ച് നടന്‍ സണ്ണി  വെയ്‌നും ഭാര്യയും;സിനിമാതാരങ്ങള്‍ എത്തിയ സണ്ണി വെയ്‌ന്റെ റിസപ്ഷനിലെ താരം പട്ടിക്കുട്ടി

പ്രമുഖ നടന്‍ സണ്ണി വെയ്ന്‍ തന്റെ ദീര്‍ഘകാല പ്രണയിനിയും നര്‍ത്തകിയുമായ രഞ്ജിനിയെ വിവാഹം കഴിച്ചത് ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. ഇതിന് പിന്നാലെ ഇന്നലെ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് താരസമ്പന്നമായ റിസപ്ഷനും അരങ്ങേറി. സിനിമാരംഗത്തെ പ്രശസ്തര്‍ റിസപ്ഷനെത്തിയെങ്കിലും വേദിയില്‍ താരമായത് ഒരു കുഞ്ഞുപട്ടിയാണ്. സണ്ണി വെയന്‍നും ഭാര്യ രഞ്ജിനിയും ഏറെ സ്‌നേഹത്തോടെ ഈ പട്ടിയെ ലാളിച്ചതിന് കാരണമാണ് ഇപ്പോള്‍ ആരാധകര്‍ തിരിക്കുന്നത്. ഇതിന് പിന്നിലെ കഥ അറിയാം.

ഗുരുവായൂര്‍ അമ്പലത്തില്‍വച്ചായിരുന്നു അടുത്ത ബന്ധുക്കളുടെ സാനിധ്യത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ നടന്‍ സണ്ണി വെയ്ന്‍ രഞ്ജിനിയെ വിവാഹം ചെയ്തത്. പിന്നീട് ഹോട്ടല്‍ ശ്രീകൃഷ്ണ ഇന്നില്‍ വച്ച് മാലയിടല്‍ ഉള്‍പെടെയുള്ള ചടങ്ങുകളും നടന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സിനിമാരംഗത്തെ സുഹൃത്തുകള്‍ക്ക് വേണ്ടി കൊച്ചിയില്‍ റിസപ്ഷന്‍ സംഘടിപ്പിച്ചത്. ദുല്‍ഖല്‍സല്‍മാന്‍ ഭാര്യ അമാല്‍, നീരജ് മാധവ്, സാനിയ ഇയ്യപ്പന്‍, അനുസിത്താര, മെറില്‍ കുരിശിങ്കല്‍. ദുര്‍ഗ കൃഷ്ണ, പേര്‍ളി മാണി തുടങ്ങി വന്‍താരനിര തന്നെ റിസപ്ഷനെത്തി. ഇതിനിടെയിലാണ് വേദിയില്‍ ഒരു കുഞ്ഞന്‍ പട്ടിയെത്തിയത്. സണ്ണി വെയ്‌നും രഞ്ജിനിയും ഈ പട്ടിയെ എടുത്തുയര്‍ത്തുകയും ഒരു കുഞ്ഞെന്ന വണ്ണം കൊഞ്ചിക്കുകയും ചെയ്തിരുന്നു. ഒരു അസാധാരണ സംഭവമായതിനാല്‍ തന്നെ ആരാധകരും അതിഥികളും ഇത് ശ്രദ്ധിക്കുകയും ചെയ്തു. എന്നാല്‍ ഈ പട്ടിക്കുഞ്ഞിന് പിറകില്‍ ഒരു കഥയുണ്ടെന്നാണ് സണ്ണിയുടെയും രഞ്ജിനിയുടെയും അടുത്ത സുഹൃത്തുകള്‍ പറയുന്നത്. സണ്ണി വെയ്ന്‍ തന്റെ പ്രണയിനിക്ക് വാങ്ങികൊടുത്ത മിനിയേചര്‍ പിന്‍സ്ചര്‍ ഇനത്തില്‍പെട്ട പട്ടിക്കുട്ടിയാണിത്. ഒരു വയസുകഴിഞ്ഞ പട്ടിയുടെ പേര് ബാലുവെന്നാണ്. കിട്ടിയ അന്നു മുതല്‍ താഴത്തും തറയിലും വയ്ക്കാതെയാണ് രഞ്ജിനി ബാലുവിനെ നോക്കുന്നത്. രഞ്ജിനിയുടെ സന്തതസഹചാരിയെന്ന് തന്നെ ബാലുവിനെ വിശേഷിപ്പിക്കാം. സണ്ണിക്കും രഞ്ജിനിയും അത്രമേല്‍പ്രിയമാണ് ബാലുവിനോട്. ഡി ഫോര്‍ ഡാന്‍സില്‍ തിളങ്ങിയ ആളാണ് സണ്ണിയുടെ ഭാര്യ രഞ്ജിനി. രഞ്ജിനിയോടൊപ്പമുള്ള പല വീഡിയോകളിലൂടെ മുമ്പ് തന്നെ ബാലുവിനെ സുഹൃത്തുകള്‍ക്കെല്ലാം പരിചിതമാണ്. പക്ഷേ ബാലു വിവാഹവേദി കീഴടക്കിയപ്പോഴാണ് പട്ടി വഴിയുള്ള സണ്ണിയുടെ പ്രണയബന്ധം അതിഥികള്‍ അറിഞ്ഞതെന്ന് മാത്രം. താരസമ്പന്നമായ റിസപ്ഷന്റെ ചിത്രങ്ങള്‍ കാണാം.

 

Read more topics: # Sunny wayne,# marriage reception,# pet balu
Sunny wayne, marriage reception, pet balu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES