Latest News

കേരളത്തിന്റെ സഖാവായി സണ്ണി വെയ്ൻ തമിഴിൽ; ഒപ്പം ലാൽ ജോസും; ജീവ നായകനാകുന്ന ചിത്രം ജിപ്‌സിയുടെ ട്രെയിലർ കാണാം

Malayalilife
കേരളത്തിന്റെ സഖാവായി സണ്ണി വെയ്ൻ തമിഴിൽ; ഒപ്പം ലാൽ ജോസും; ജീവ നായകനാകുന്ന ചിത്രം ജിപ്‌സിയുടെ ട്രെയിലർ കാണാം

മലയാളത്തിന്റെ സ്വന്തം സണ്ണി വെയ്ൻ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ജിപ്‌സിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ജീവയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ട്രെയിലറിൽ സണ്ണിക്കൊപ്പം മലയാളത്തിൽ നിന്ന് ലാൽ ജോസും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. . ദേശീയ അവാർഡ് ജേതാവ് രാജു മുരുകനാണ് സംവിധാനം ചെയ്യുന്നത്.

കേരളത്തിലെ സഖാവായിട്ടാണ് സണ്ണി വെയ്ൻ ചിത്രത്തിൽ വേഷമിടുന്നത്. സഖാവ് ബാലൻ എന്നാണ് സണ്ണിയുടെ കഥാപാത്രത്തിന്റെ പേര്. കഴിഞ്ഞ വർഷം തന്നെ ചിത്രത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

സഞ്ചാരിയായ ഒരു പാട്ടുകാരനായിട്ടാണ് ജീവ എത്തുന്നത്. ഒരു ട്രാവൽ മൂവി കൂടിയായിരിക്കും ജിപ്സി. കൊൽക്കത്ത, വരാണസി എന്നിങ്ങനെ ഇന്ത്യയിൽ പല സ്ഥലങ്ങളിലുമായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.

തമിഴിൽ ശ്രദ്ധേയ സിനിമകളൊരുക്കിയിട്ടുള്ള രാജു മുരുകനാണ് ജിപ്‌സിയുടെ സംവിധായകൻ. ജോക്കർ,കുക്കു എന്നീ ചിത്രങ്ങളാണ് രാജു മുരുകന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇതിൽ ജോക്കർ എന്ന സിനിമയ്ക്ക് മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു

യാത്ര,പ്രണയം,രാഷ്ട്രീയം തുടങ്ങിയവ പ്രമേയമാക്കികൊണ്ടാണ് ഇത്തവണ രാജു മുരുകൻ സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് സെൽവകുമാർ എസ്‌കെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. സന്തോഷ് നാരായണന്റെതാണ് സംഗീതം.

Read more topics: # sunny wayne
sunny waynejipsy movie sakhav role trailer goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക