ഇന്ന് കൊച്ചിയില്‍ സണ്ണി ലിയോണിനൊപ്പം പ്രണയദിനം ആഘോഷിക്കാനിരുന്ന ആരാധകര്‍ക്ക് നിരാശ നല്കികൊണ്ട് നടി പരിപാടിയില്‍ നിന്നും പിന്മാറിയെന്ന ട്വീറ്റ്. ഇന്ന് രാത്രിയില്‍ നടത്താനിരുന്ന മ്യൂസിക് പരിപാടിയില്‍ താന്‍ പങ്കെടുക്കില്ലെന്ന് നടി തന്നെയാണ് ട്വീറ്റ് ചെയ്തത്.പരിപാടിയുടെ പോസ്റ്റര്‍ ചുവപ്പ് ക്രോസ് മാര്‍ക്ക് ഇട്ടാണ് താരം ട്വിറ്ററില്‍ പരിപാടിയില്‍ പങ്കെടുക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കിയത്.പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നത് എന്നാണ് സണ്ണി പറയുന്നത്
എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നത് എന്നാണ് സണ്ണി പറയുന്നത്. അതേ സമയം പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കാണ് വലിയ തുകയ്ക്ക് ടിക്കറ്റുകള്‍ വിറ്റ പരിപാടിയില്‍ നിന്നും സണ്ണി പിന്മാറാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 2ന് കൊച്ചിയില്‍ നടക്കുന്ന ഒരു അവാര്‍ഡ് നിശയില്‍ താന്‍ എത്തുമെന്നും സണ്ണി ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കുന്നു. അങ്കമാലി ആഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് സണ്ണിലിയോണ്‍ പങ്കെടുക്കുന്ന വാലന്റെയ്ന്‍സ് ഡേ ആഘോഷം നടക്കേണ്ടിയിരുന്നത്.സണ്ണി ലിയോണിനൊപ്പം പിന്നണി ഗായിക മഞ്ജരി വയലിനിസ്റ്റ് ശബരീഷ് ഗായിക തുളസി കുമാര്‍ തുടങ്ങിയവരും പങ്കെടുക്കുന്ന പരിപാടിയാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്.എജെ ഇന്‍ഫ്രാസ്ട്രക്ചര്‍, നക്ഷത്ര എന്റര്‍ടെയ്‌ന്മെന്റ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1000 രൂപ മുതല്‍ 5000 രൂപ വരെയാണ് പരിപാടിയുടെ ടിക്കറ്റ് നിരക്കുകള്‍.
ഇത്രയും വലിയ തുക മുടക്കി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവര്‍ സണ്ണി ലിയോണ്‍ എത്തില്ലന്ന് അറിയിച്ചതോടെ പ്രതിഷേധം അറിയിച്ച് കഴിഞ്ഞു ചില സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സണ്ണിയുടെ ട്വീറ്റ് വന്നതിന് ശേഷം പ്രതിഷേധം ഉയരുന്നുണ്ട്.