Latest News

വളരെ അപൂര്‍വ്വമായ ഒരു ചിത്രമാണ് ഇത്; ഞങ്ങളൊരുമിച്ച് സ്‌റ്റേജ് ഷോകള്‍ ചെയ്തു തുടങ്ങിയ സമയത്ത് ഉളളത്; ബാലുവിനൊപ്പമുളള ചിത്രം പങ്കുവച്ച് ഉറ്റ സുഹൃത്ത് സ്റ്റീഫന്‍ ദേവസി

Malayalilife
topbanner
 വളരെ അപൂര്‍വ്വമായ ഒരു ചിത്രമാണ് ഇത്; ഞങ്ങളൊരുമിച്ച് സ്‌റ്റേജ് ഷോകള്‍ ചെയ്തു തുടങ്ങിയ സമയത്ത് ഉളളത്; ബാലുവിനൊപ്പമുളള ചിത്രം പങ്കുവച്ച് ഉറ്റ സുഹൃത്ത് സ്റ്റീഫന്‍ ദേവസി

യലിനിലൂടെ ആരാധകരുടെ സിരകളില്‍ സംഗീതത്തിന്റെ ലഹരി പടര്‍ത്തിയ കലാകാരന്‍ ബാലഭാസ്‌കറിന്റെ ഓര്‍മ്മകളെ ഒരിക്കല്‍ കൂടി സ്വരുക്കൂട്ടിയിരിക്കയാണ് സുഹൃത്തും സംഗീതജ്ഞനുമായ സ്റ്റീഫന്‍ ദേവസി. തങ്ങളുടെ സൗഹൃദം വരച്ചു കാട്ടുന്ന ഒരു ചിത്രമാണ് സ്റ്റീഫന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. തങ്ങള്‍ ഒരുമിച്ച് പരിപാടികള്‍ അവതരിപ്പിച്ചു തുടങ്ങിയപ്പോഴുളള ചിത്രമാണ് ഇതെന്നും ബാല വിട പറഞ്ഞുവെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്നും സ്റ്റീഫന്‍ കുറിച്ചിട്ടുണ്ട്. മലയാളികളെ ഏറെ വേദനിപ്പിച്ച  മരണമായിരുന്നു വയലിനിസ്റ്റ്് ബാലഭാസ്‌കറിന്റേതും മകള്‍ തേജസ്വനിയുടേതും. മുറിഞ്ഞുപോയ ആ വയലിന്‍ നാദത്തെ മലയാളികള്‍ അത്രത്തോളം ഇഷ്ടപ്പെട്ടിരുന്നു. ബാലയും മകളും യാത്രായായി ലക്ഷ്മി ഒറ്റയ്ക്കായപ്പോള്‍ ആ ജീവനു വേണ്ടിയായിരുന്നു ആരാധകരുടെ പ്രാര്‍ത്ഥന. ബാല വിടപറഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും കലാലോകവും ആരാധകരും ഇന്നും അദ്ദേഹത്തെ ഓര്‍ക്കുന്നുണ്ട്. ബാലയുടെ ഓര്‍മ്മകള്‍ സുഹൃത്തുക്കളും പങ്കുവയ്ക്കാറുണ്ട്.

ബാലുവിന്റെ ഒപ്പമുളള ഒരു പഴയ ചിത്രം ഉറ്റ സുഹൃത്ത് സ്റ്റീഫന്‍ പങ്കുവച്ചതാണ് ഇപ്പോള്‍ ആരാധകരെ കണ്ണീരണിയിച്ചിരിക്കുന്നത്. ബാലയുമൊത്തുളള ഒരു പഴയ ചിത്രം കിട്ടിയെന്നും. തങ്ങളൊരുമിച്ചുളള വളരെ അപൂര്‍വ്വമായ ഒരു ചിത്രമാണ് അതെന്നും സ്റ്റീഫന്‍ കുറിച്ചിട്ടുണ്ട്. തങ്ങളൊരുമിച്ച് സ്റ്റേജ് ഷോകള്‍ ആരംഭിച്ചപ്പോഴുളള ചിത്രമാണ് അതെന്നും ബാല വിട്ടു പോയി എന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും സ്റ്റീഫന്‍ കുറിച്ചിട്ടുണ്ട്. മുന്‍പ് ഒരു പരിപാടിക്കായി സൗദിയിലെത്തിയ സ്റ്റീഫന്‍ ഒപ്പം താന്‍ ബാലയും കൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞ്  ലൈവ് എത്തിയിരുന്നു. നെഞ്ചിന്റെ ഭാഗത്തായി ബാലയുടെ പടമുളള ടീഷര്‍ട്ട് ധരിച്ചാണ് അന്ന് സ്റ്റീഫന്‍ ലൈവില്‍ എത്തിയത്. ആദ്യമായാണ് സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നതെന്ന് പരിപാടിക്ക് മുന്‍പ് ഫെയ്‌സ്ബുക്കില്‍ ലൈവ് വന്ന സ്റ്റീഫന്‍ ദേവസി പറഞ്ഞു. ഇവിടെ വരുമ്പോള്‍ തനിക്കൊപ്പം വേണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ച സംഗീതജ്ഞനെ താന്‍ കൂടെക്കൂട്ടിയെന്നും സ്റ്റീഫന്‍ പറഞ്ഞിരുന്നു. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്താണ് സ്റ്റീഫന്‍ ദേവസി. പല സ്റ്റേജ് ഷോകളിലും ഇരുവരും ഒരുമിച്ച് വിസ്മയം സൃഷ്ടിച്ചിട്ടുണ്ട്. ബാലുവിനും കുടുംബത്തിനും അപകടം സംഭവിച്ചശേഷം ബാലുവിനെ കാണാന്‍ ആശുപത്രിയിലും സ്റ്റീഫന്‍ എത്തിയിരുന്നു. 

കണ്ണീരോടെയാണ് ആദ്യ ലൈവില്‍ സ്റ്റീഫന്‍ എത്തി ബാലുവിന്  സംഭവിച്ച അപകടത്തെക്കുറിച്ചും അപകടത്തില്‍ മകള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും പറഞ്ഞത്. പിന്നീട് ബാാലുവും ഭാര്യ ലക്ഷ്മിയും ചികിത്സയിലായിരുന്ന അവസരത്തില്‍ ഇരുവരുടെയും വിവരങ്ങളും ചികിത്സയിലെ പുരോഗതിയും സ്റ്റീഫന്‍ ആരാധകരെ അറിയിക്കുന്നുണ്ടായിരുന്നു. ബാലു തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു സ്റ്റീഫന്‍. മരിക്കുന്നതിനു മുന്‍പ് ഡോക്ടറുടെ അനുവാദത്തോടെ സ്റ്റീഫന്‍ ബാലുവിനെ കാണുകയും ബാലു തിരിച്ചുവരുമെന്ന് പറയുകയും ഇനിയും ഒരുപാട് ഷോകള്‍ തങ്ങള്‍ക്കൊരുമിച്ച് ചെയ്യാനുണ്ടെന്നുമൊക്കെ ബാലുവിനോടു സംസാരിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ പെട്ടന്നുണ്ടായ ഹൃദയാഘാതത്തില്‍ ബാലു വിടപറഞ്ഞു.  ബാലുവിന്റെ വിയോഗത്തില്‍ ഉറ്റ സുഹൃത്ത് സ്റ്റീഫന്‍ ദേവസിക്കുണ്ടായ വേദന എത്രത്തോളമാണെന്ന ആരാധകര്‍ എല്ലാം അറിഞ്ഞിരുന്നു. തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെടത്.  തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനം അപകടത്തില്‍ പെട്ടത്. അപകത്തില്‍ മകള്‍ തേജസ്വിനി മരിച്ചിരുന്നു. പിന്നീട് വെന്റിലേറ്ററിലയിരിക്കെയാണ് ബാലുവും മരണത്തിന് കീഴടങ്ങിയത്. 

pianist Stephen Devasi shares a picture with violinist Balabhaskar

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES