Latest News

നീ അമ്മയുടെ പൊന്‍താരമാണ് പാത്തുമ്മാ എന്ന് പൂര്‍ണിമ; പ്രാര്‍ത്ഥനയുടെ വലിയ നേട്ടം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

Malayalilife
 നീ അമ്മയുടെ പൊന്‍താരമാണ് പാത്തുമ്മാ എന്ന് പൂര്‍ണിമ; പ്രാര്‍ത്ഥനയുടെ വലിയ നേട്ടം പങ്കുവച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

ലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. പ്രാണ എന്ന ബ്രാന്റിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്. പൂര്‍ണിമുയുടെയും ഇന്ദ്രജിത്തിന്റെയും മൂത്ത മകള്‍ പ്രാര്‍ഥന മികച്ച ഗായികയായി പേരെടുത്ത് കഴിഞ്ഞു. അതേസമയം അച്ഛനും അമ്മയും പിന്നാലെ ഇളയമകളായ നക്ഷത്ര അഭിനയമാണ് തിരഞ്ഞെടുത്തത്. അച്ഛനൊപ്പം ടിയാനിലൂടെയായിരുന്നു നച്ചു എത്തിയത്.

പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് പ്രാര്‍ത്ഥന എത്താറുണ്ട്. ഷാന്‍ റഹ്മാനൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. പ്രാര്‍ത്ഥനയെ ചേര്‍ത്തുപിടിച്ച് നിര്‍ത്തിയിരിക്കുകയാണ് ഷാന്‍.


അമ്മയുടെ പൊന്‍താരമാണ് നീ പാത്തൂമ്മയെന്ന് പൂര്‍ണിമ കുറിച്ചിട്ടുണ്ട്. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ ഹെലന് ഷാന്‍ റഹ്മാനായിരുന്നു ഈണമൊരുക്കിയത്. ഹെലനായി പ്രാര്‍ത്ഥനയും ഗാനം ആലപിച്ചിട്ടുണ്ടെന്നുള്ള സന്തോഷമാണ് പൂര്‍ണിമ പങ്കുവെച്ചിട്ടുള്ളത്. നിരവധി പേരാണ് താരപുത്രിക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ പ്രാര്‍ഥനയുടെ വസ്ത്രത്തെ ചൊല്ലി ചില വിവാദങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഞാന്‍ മക്കളുടെ ചിന്താഗതിയാണ് ശ്രദ്ധിക്കുന്നത്, വസ്ത്രങ്ങളല്ല. നിങ്ങളുടെ അന്തസ്സും മൂല്യങ്ങളും ചിന്തയിലാണ് ഉണ്ടാവേണ്ടത്. നിങ്ങള്‍ നിങ്ങളെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നതും അങ്ങനെത്തന്നെയാവണം എന്നായിരുന്നു പൂര്‍ണിമയുടെ പ്രതികരണം.

poornima indrajith shares a picture of prardhana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക