ഒന്നര ദശാബ്ദക്കാലമായി മലയാള പിന്നണിഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഗായികയാണ് ജ്യോത്സന. വ്യത്യസ്തമായ ശബ്ദത്തിനുടമയായ ജ്യോത്സ പാടിയ പാട്ടുകളൊക്കെ സൂപ്പര്‍ഹിറ്റായിരുന്നു. ജ്യോത്സ്നയുടെ കൈയ്യുകളിൽ അടിപൊളി ഗാനങ്ങൾ ആയാലും മെലഡി ഗാനങ്ങൾ ആയാലും എല്ലാം ഭദ്രമാണ്. 2010ല്‍ വിവാഹിതയായ ജ്യോത്സക്ക് കുഞ്ഞുണ്ടായത് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ്. എന്നാൽ ഇപ്പോൾ സൂപ്പർ ഫോർ പരിപാടിയിൽ ഡാൻസ് കളിച്ചതിനെക്കുറിച്ച് പറയുകയാണ് താരം.
സൂപ്പർ ഫോർ സീനിയേഴ്‌സിന്റെ ഫൈനലിൽ ഡാൻസ് ചെയ്യേണ്ടി വരുമെന്ന് നേരത്തെ അറിഞ്ഞിരുന്നില്ല. ഷൂട്ടിന് ചെന്നപ്പോഴാണ് വിധി കർത്താക്കളുടെ ഇൻട്രോ സീനിലൂടെയാണെന്ന് അറിഞ്ഞത്. എനിക്ക് സത്യത്തിൽ ഡാൻസ് ചെയ്യാൻ വലിയ ഇഷ്ടമാണ്. അത്യാവശ്യം പഠിച്ചിട്ടുമുണ്ട്. പക്ഷേ ഡാൻസ് ചെയ്യാനുള്ള ഒരു അവസരം ഉണ്ടായിട്ടില്ല. പ്ലസ് ടു ആയപ്പോഴെക്കും ഞാൻ പിന്നണി ഗാനരംഗത്തേക്ക് കടന്ന് വന്നിരുന്നു. പിന്നെ പ്രൊഫഷണൽ ഗായികയായി. അപ്പോൾ പിന്നെ ഡാൻസിന് സാധ്യതയില്ലല്ലോ. വീട്ടിൽ കസിൻസിനൊപ്പം ചേരുമ്പോൾ എതെങ്കിലും ഡാൻസ് പരിപാടികൾ ഉണ്ടെങ്കിൽ കൊറിയോഗ്രാഫി ചെയ്യാനൊക്കെ ഞാനാകും.മുമ്പിൽ.
അവിടെ പൊതുവേ പൊസിറ്റീവായിട്ടുള്ള വൈബ് ആണ്. വിധു, സിത്തു, റിമി, മിഥുൻ തുടങ്ങി ടീമിലുള്ളത് മുഴുവൻ നമ്മുടെ സുഹൃത്തുക്കൾ തന്നെയാണ്. സീനിയേഴ്‌സ് ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ പണി പാളിയേനെ. ഇതെല്ലാം ചെയ്യാൻ എനിക്ക് ചെറിയൊരു മടിയോ ചമ്മലോ തോന്നുമായിരുന്നു. പക്ഷേ ഞങ്ങൾ എല്ലാവരും സുഹൃത്തുക്കൾ ആയത് കൊണ്ട് അങ്ങനൊരു മടി തോന്നിയില്ല. അങ്ങനെയാണ് ഡാൻസ് ചെയ്യുന്നത്. ഇത്രയും നല്ല അഭിപ്രായങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നെ വീഡിയോയുടെ താഴെ വരുന്ന കമന്റുകൾ നോക്കാൻ എനിക്ക് പേടിയാണ്. ഞാൻ ആ ഭാഗത്തേക്ക് പോലും പോവാറില്ലെന്നാണ് ജ്യോത്സന വ്യക്തമാക്കുന്നത്.