Latest News

അയ്യോ എന്നൊരു അവസ്ഥയില്‍ ആയി പോയി; പാണ്ടിപ്പട സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാന്‍ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് ഗായിക ജ്യോത്സന

Malayalilife
അയ്യോ എന്നൊരു അവസ്ഥയില്‍ ആയി പോയി; പാണ്ടിപ്പട സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാന്‍ ചെന്നപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് ഗായിക ജ്യോത്സന

ന്നര ദശാബ്ദക്കാലമായി മലയാള പിന്നണിഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന ഗായികയാണ് ജ്യോത്സന. വ്യത്യസ്തമായ ശബ്ദത്തിനുടമയായ ജ്യോത്സ പാടിയ പാട്ടുകളൊക്കെ സൂപ്പര്‍ഹിറ്റായിരുന്നു.  ജ്യോത്സ്നയുടെ കൈയ്യുകളിൽ അടിപൊളി ഗാനങ്ങൾ ആയാലും മെലഡി ഗാനങ്ങൾ ആയാലും എല്ലാം ഭദ്രമാണ്. എന്നാൽ ഇപ്പോൾ പാട്ട് റെക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ സംഭവിച്ച അബദ്ധത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗായിക ജ്യോത്സന. പാണ്ടിപ്പട എന്ന സിനിമയ്ക്ക് വേണ്ടി ഗാനം ആലപിക്കാന്‍ ചെന്നപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്.

സിനിമയുടെ സംവിധായകരില്‍ ഒരാളായ റാഫിയോട് ആളറിയാതെ ചായ ചോദിച്ച രസകരമായ അനുഭവമാണ് ഗായിക സംഗീത റിയാലിറ്റി ഷോയില്‍ വെളിപ്പെടുത്തിയത്. അന്ന് സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേര് അറിയാമെങ്കിലും ഇന്നത്തെ പോലെ എങ്ങനെയാണ് ഇരിക്കുന്നതെന്ന് അറിയില്ലായിരുന്നു. പാണ്ടിപ്പടയ്ക്ക് വേണ്ടി പാട്ട് പാടാന്‍ വന്നതായിരുന്നു താന്‍. സ്റ്റുഡിയോയില്‍ എത്തിയപ്പോള്‍ ചായ കുടിക്കാന്‍ ഭയങ്കര ആഗ്രഹം തോന്നി.

അപ്പോള്‍ സോഫയില്‍ ഒരു ആള്‍ ഇരിക്കുന്നുണ്ട്. താന്‍ അദ്ദേഹത്തിനോട് പോയി ചോദിച്ചു. ചേട്ടാ, ഒരു ചായ കിട്ടുമോ എന്ന്. അദ്ദേഹം അപ്പോള്‍ തന്നെ പോയി ഒരു ചായ കൊണ്ട് തന്നു. എന്നിട്ട് പറഞ്ഞു, ഞാന്‍ ഈ സിനിമയുടെ സംവിധായകന്‍ ആണ് എന്ന്. അയ്യോ എന്നൊരു അവസ്ഥയില്‍ ആയി പോയി താന്‍ എന്നാണ് ജ്യോത്സ്‌ന പറയുന്നത്.

singer jyotsna words about pandippada movie song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES