അഭിനയം മുതല്‍ സംവിധാനം വരെ സിനിമയിലെ എല്ലാ മേഖലകളും തനിക്ക് കഴിയുമെന്ന് തെളിയിച്ച താരമാണ് സന്തോഷ് പണ്ഡിറ്റ്്. സിനിമയില്‍ എത്തിയ സമയത്ത് വളരെയേറെ വിമര്‍ശനങ്ങളുവും ഏല്‍ക്കേണ്ടി വന്ന സന്തോഷ് പണ്ഡിറ്റ് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട ജനങ്ങള്‍ക്കിടയില്‍ സ്ഥാനം ഉണ്ടാക്കിയ വ്യക്തിയാണ്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് സന്തോഷ് പണ്ഡിറ്റിനെ ശരിക്കും ജനങ്ങള്‍ക്കിടയില്‍ സജീവമാക്കിയത്. എന്നാല്‍ ജനങ്ങള്‍ തന്റെ സിനിമ കാണാതിരിക്കുന്നതിന്റെ കാരണം പണ്ഡിറ്റ് പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്. തന്റെ ഏറ്റവും പുതിയ റിലീസ് ആയ ഉരുക്ക് സതീശന്‍ ശരാശരി വിജയം മാത്രമാണ് നേടിയതെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. താന്‍ കോടീശ്വരനും സുന്ദരനുമല്ലാത്തതിനാല്‍ ഒരു വിഭാഗം മലയാളികള്‍ സിനിമ കാണാന്‍ എത്തുന്നില്ലെന്നും ഉരുക്ക് സതീശന്‍ മികച്ചൊരു എന്റര്‍ടെയ്‌നര്‍ ആയിരുന്നെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പറയുന്നുണ്ട്.
ഞാന്‍ വെറും 5 ലക്ഷം ബജറ്റില്‍ ചെയ്തിരുന്ന സിനിമ ആയിരുന്ന 'ഉരുക്ക് സതീശന്‍ കഴിഞ്ഞ ജൂണില്‍ റിലീസായെന്നും എന്നാല്‍ ആവറേജില്‍ ഒതുങ്ങിയെന്നും സന്തോഷ് പണിഡിറ്റ് പറയുന്നു. വലിയ ബജറ്റ് മുടക്കാത്തതു കൊണ്ടും, താരതമ്യേന തനിക്ക് സൗന്ദര്യം കുറവായതു കൊണ്ടും, താനൊരു കോടീശ്വരന്‍ അല്ലാത്തതു കൊണ്ടും ആകണം ഒരു വിഭാഗം മലയാളികള്‍ തന്റെ സിനിമ കാണാത്തതെന്നാണ് പണ്ഡിറ്റ് കുറിപ്പില്‍ പറയുന്നത്. കേരളത്തോടൊപ്പം ബെംഗലൂരു, മൈസൂര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഉരുക്ക് സതീശന്റെ ഷൂട്ടിങ് എന്നും ഭൂരിഭാഗം ജോലിയും താന്‍ ഒറ്റക്ക് ചെയ്യുന്നു എന്ന ദേഷ്യത്തിലും അസൂയകൊണ്ടും പല വിമര്‍ശകരും താന്‍ ചെയ്തതെന്ത് എന്നുകാണാറില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. തനിക്കാരോടും പരിഭവമോ, ഇതാലോചിച്ച് വിഷമവും ഇല്ലെന്നും സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായം പറഞ്ഞുവെന്നും പണ്ഡിറ്റ് തന്റെ കുറിപ്പില്‍ പറയുന്നു. സന്തോഷ് പണ്ഡിറ്റിനെ അഭിനന്ദിച്ചും സപ്പോര്‍ട്ട് ചെയ്തും നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.