Latest News

ട്രൂപ്പില്‍ പ്രോഗ്രാം ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ ആണാണോ പെണ്ണാണോ എന്ന് ചോദിച്ച് മോശമായി പിടിക്കുകയും ഡ്രസ് അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു; വിവാഹിതനുമായുള്ള പ്രണയ ബന്ധം തെറ്റാണെന്ന് മനസിലാക്കി പിന്തിരിഞ്ഞു;പ്രണയിച്ചവന്‍ ട്രാപ്പാക്കിയതും ജയലില്‍ കയറ്റിയതും ഓര്‍മ്മ; ദുരനുഭവങ്ങള്‍ സീമാ വിനീത് പങ്ക് വച്ചത്

Malayalilife
ട്രൂപ്പില്‍ പ്രോഗ്രാം ചെയ്യുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ ആണാണോ പെണ്ണാണോ എന്ന് ചോദിച്ച് മോശമായി പിടിക്കുകയും ഡ്രസ് അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു; വിവാഹിതനുമായുള്ള പ്രണയ ബന്ധം തെറ്റാണെന്ന് മനസിലാക്കി പിന്തിരിഞ്ഞു;പ്രണയിച്ചവന്‍ ട്രാപ്പാക്കിയതും ജയലില്‍ കയറ്റിയതും ഓര്‍മ്മ; ദുരനുഭവങ്ങള്‍ സീമാ വിനീത് പങ്ക് വച്ചത്

നിരവധി പ്രതിസന്ധികളിലൂടെ കടന്നുവന്ന് ഇപ്പോള്‍ ഇന്ത്യ അറിയുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി മാറിയ ആളാണ് സീമ വിനീത്. താന്‍ കടന്നുവന്ന വിഷമഘട്ടങ്ങളെ കുറിച്ചെല്ലാം പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സീമ. അടുത്തിടെയാണ് സീമാ വിവാഹ കാര്യവും സോഷ്യല്‍മീഡിയ വഴി പുറത്ത് വിട്ടത്.

ഇപ്പോളിതാ തന്‍രെ ജീവിത വഴിയില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും നിലപാടുകളും താരം പങ്ക് വ്ച്ചിരിക്കുകയാണ്.പല ജോലികള്‍ ചെയ്താണ് ഒടുവില്‍ മേക്കപ്പ് രംഗത്ത് സീമ സ്ഥാനം കണ്ടെത്തുന്നത്. ട്രാന്‍സ് വ്യക്തികള്‍ക്ക് കടുത്ത അധിക്ഷേപവും അപമാനവും നേരിടേണ്ടി വന്ന കാലഘട്ടവും സീമ കണ്ടിട്ടുണ്ട്.

കുട്ടിക്കാലത്ത് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും ശാരീരിക പീഡനത്തേക്കാള്‍ മാനസികമായി ഒരുപാട് വേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.സ്‌കൂളില്‍ പോകാന്‍ പോലും ഞാന്‍ മടിച്ചിരുന്നുചെറിയ പ്രായത്തില്‍ തന്നെ ഞാന്‍ ട്രാന്‍സ് ആണെന്ന് എല്ലാവരും മനസിലാക്കിയിരുന്നു.എന്റെ പെരുമാറ്റം അങ്ങനെയായിരുന്നു.

അതുകൊണ്ട് തന്നെ വഴിയരികില്‍ വച്ച് ഒരുപാട് ആളുകള്‍ ഉപദ്രവിക്കാന്‍ വന്നിട്ടുണ്ട്.സിനിമയില്‍ കാണുന്നതിനേക്കാള്‍ ഭീകരമായിരുന്നു ആ അവസ്ഥഞാന്‍ ആണാണോ, പെണ്ണാണോ നോക്കട്ടെ എന്ന വിധത്തിലായിരുന്നു ഉപദ്രവം.അന്നൊക്കെ നിലവിളിച്ച് ഓടിയിട്ടുണ്ട്.ഇന്നും ആ ആള്‍ക്കാരെ കാണുമ്പോള്‍ എനിക്ക് പേടിയാണ്. അവരൊക്കെ പകല്‍ മാന്യന്‍മാരാണ്

ഫ്‌ളവര്‍ മില്ലില്‍ ജോലി ചെയ്തിട്ടുണ്ട്. അതിനുശേഷം പെട്രോള്‍ പമ്പിലും ജോലി ചെയ്തിട്ടുണ്ട്.ആ സമയത്തും നമ്മളെ ഒറ്റപ്പെടുത്തുന്ന രീതിയില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായി.ഒരു അപ്പുപ്പനെ പരിചരിക്കുന്ന ജോലി ചെയ്തിട്ടുണ്ട്.ആശുപത്രിയില്‍ അപ്പുപ്പനെ കാണാനായി ബന്ധുക്കള്‍ വന്നാല്‍ അവര്‍ എന്നെ മുറിയില്‍ നിന്ന് പുറത്താക്കും.ഒടുവില്‍ ബന്ധുക്കള്‍ പോയതിനുശേഷമാണ് എന്നെ വിളിപ്പിക്കുന്നത്.

മിമിക്രി ആര്‍ട്ടിസ്റ്റുകളോടൊപ്പം വര്‍ക്ക് ചെയ്യുമ്പോഴുണ്ടായ മോശം അനുഭവം 
യാത്രയ്ക്കിടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം താരം പങ്ക് വച്ചതിങ്ങനെയാണ്.ഒരു ട്രൂപ്പില്‍ പ്രോഗ്രാം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്ത് തനിക്ക് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് സീമ വിനീത് പറയുന്നു. അവസാനമാണ് എനിക്ക് ബാത്ത് റൂം കിട്ടുക. ഫ്രഷ് ആയി വരാന്‍ എനിക്ക് ഒരുപാട് സമയം വേണം. ലേസര്‍ ട്രീറ്റ്‌മെന്റൊന്നും എടുക്കാത്ത സമയമാണ് അന്ന്.

ഹെയര്‍ വാക്‌സ് ചെയ്യണം. ഫ്രഷായി വന്ന സമയത്ത് ബസിലുണ്ടായിരുന്ന രണ്ട് പേര്‍ അത്രയും പേരുടെ മുന്നില്‍ വെച്ച് നീ ആണാണോ പെണ്ണാണോ, ഇത്രയും നേരം വേണോ കുളിക്കാന്‍ എന്ന് ചോദിച്ച് വളരെ മോശമായി ദേഹത്ത് പിടിക്കുകയും ഡ്രസ് അഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ ഞാന്‍ പൊലീസിനെ വിളിച്ചു. കോട്ടയത്ത് വെച്ചാണ് സംഭവം നടക്കുന്നത്. പൊലീസ് വന്നു. മുഴുവന്‍ ട്രൂപ്പും പൊലീസ് സ്റ്റേഷനില്‍ കയറി. പത്ത് മുപ്പതോളം പേരെ ഞാന്‍ പൊലീസ് സ്റ്റേഷനില്‍ കയറ്റി. എനിക്കതില്‍ ഒരു വേദനയും തോന്നിയിട്ടില്ല.

കാരണം അവര്‍ കണ്ട് നിന്ന് ആസ്വദിച്ചു. സ്ത്രീകളും പുരുഷന്‍മാരും അതിലുണ്ട്. പൊലീസ് സ്റ്റേഷനില്‍ കയറാന്‍ അവരും അര്‍ഹരാണെന്ന് എനിക്ക് തോന്നി. എല്ലാവരെക്കൊണ്ടും മാപ്പ് പറയിച്ചു. പൊലീസുകാര്‍ തന്നെ വളരെയധികം പിന്തുണച്ചെന്നും സീമ വിനീത് ഓര്‍ത്തു.

സ്നേഹം കിട്ടുമെന്ന പ്രതീക്ഷയില്‍ പ്രണയബന്ധങ്ങളില്‍ അകപ്പെട്ടിട്ടുണ്ട് അതിന്റെ പേരില്‍ സാമ്പത്തികമായും മാനസികമായും ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു.നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുതിയ ഒരു വ്യക്തി ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. അദ്ദേഹം ഗള്‍ഫിലാണ് ജോലി ചെയ്യുന്നതെന്നും സീമാ വിനിത് പങ്ക് വച്ചു.

അദ്ദേഹത്തിനും ബ്രേക്കപ്പ് സംഭവിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നപ്പോഴാണ് വിവാഹം കഴിച്ചാലോ എന്ന ചിന്ത വന്നത്.ഞങ്ങളുടെ സ്വഭാവം ഒരുപോലെയാണ്.ഒരു സാധാരണക്കാരനാണ്എന്തും തുറന്നുപറയുന്ന മനുഷ്യനാണ്.അങ്ങനെയാണ് വിവാഹനിശ്ചയം കഴിഞ്ഞത്.എല്ലാവരുടെയും അനുഗ്രഹത്തോടെ വിവാഹം മതി എന്ന് തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്നും സീമ പങ്ക് വച്ചു.

ഞങ്ങളുടെ ബന്ധം അംഗീകരിക്കുന്ന എല്ലാവരും വിവാഹത്തിന് വേണം എന്ന് ആഗ്രഹമുണ്ട്.വിവാഹ തീയതി പുറത്തുപറയാന്‍ സമയമായിട്ടില്ലെന്നും സീമ പറയുന്നു.

Read more topics: # സീമ വിനീത്.
makeup artist seema vineeth life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES