Latest News

ചിയേഴ്‌സ് ടു അവര്‍ ഫ്രണ്ട്ഷിപ്പ്; കേക്ക് മുറിച്ച് സൗഹൃദം പങ്കിട്ട് സംവൃതയ്‌ക്കൊപ്പം ജയസൂര്യയും പൃഥ്വിയും

Malayalilife
 ചിയേഴ്‌സ് ടു അവര്‍ ഫ്രണ്ട്ഷിപ്പ്; കേക്ക് മുറിച്ച് സൗഹൃദം പങ്കിട്ട് സംവൃതയ്‌ക്കൊപ്പം ജയസൂര്യയും പൃഥ്വിയും

ല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ച താരങ്ങളാണ് ജയസൂര്യയും സംവൃതയും പൃഥിരാജും. മൂവരും ഒന്നിച്ച ചോക്ലേറ്റ് വമ്പന്‍ ഹിറ്റായിരുന്നു ഇതിന് പുറമേ  വാസ്തവം, തിരക്കഥ, മാണിക്യക്കല്ല് തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജിന്റെ നായികയായിട്ടും സംവൃത അഭിനയിച്ചിരുന്നു. ജയസൂര്യയോടൊപ്പം ഇവര്‍ വിവാഹിതരായാല്‍, ത്രീ കിങ്‌സ്, 101 വെഡ്ഡിങ്‌സ് ഉള്‍പ്പടെയുള്ള ചിത്രങ്ങളിലും സംവൃതയുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് വരാന്‍ തയ്യാറെടുക്കുകയാണ് സംവൃത. ഈ വേളയിലാണ് സിനിമയിലേക്കു തിരിച്ചെത്തുന്ന സംവൃതയെ സ്വീകരിക്കുന്നതിന്റെ ഭാഗമായായി താരങ്ങള്‍ ഒത്തുചേര്‍ന്നത്. സര്‍പ്രൈസായി ഒരു കേക്കും സംവൃതയ്ക്കായി താരങ്ങള്‍ ഒരുക്കിയിരുന്നു. തിരക്കിനിടയില്‍ കുറച്ചു നേരം ഒത്തു കൂടിയതിന്റെ സന്തോഷം കേക്ക് മുറിച്ച് ഇവര്‍ ആഘോഷിച്ചു. ചീഴേസ് ടു അവര്‍ ഫ്രണ്ട്ഷിപ്പ് എന്നാണ് കേക്കില്‍ കുറിച്ചിരുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും ഒത്തുചേരലിലുണ്ടായിരുന്നു. സരിതയാണ് തന്റെ സോഷ്യല്മീഡിയയില്‍ ആദ്യം ചിത്രം പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിനു താഴെ കമന്റുകളുമായെത്തുന്നത്. മൂവരും ഇപ്പോഴും അടുത്ത കൂട്ടുകാരാണെന്നതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ആരാധകര്‍ കുറിക്കുന്നു

2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സിനിമയിലേക്ക് എത്തുന്നത്. ആദ്യ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടതോടെ നടി മലയാളത്തിന്റെ ഭാഗ്യനായികയായി മാറി. 2012 ലായിരുന്നു അഖില്‍ ജയരാജുമായിട്ടുള്ള സംവൃതയുടെ വിവാഹം. വിവാഹശേഷം ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയ സംവൃത മകന്‍ കുറച്ച് വലുതായതിന് ശേഷമാണ് ക്യാമറയ്ക്കു മുന്നിലേയ്ക്ക് മടങ്ങിയെത്തുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം മടങ്ങിയെത്തിയത്. അതേസമയ വിവാഹ ശേഷം സിനിമ വിട്ട സംവൃത ചെറിയ ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്തേക്കു മടങ്ങി വരുകയാണിപ്പോള്‍. ബിജു മേനോന്‍ നായകനാവുന്ന 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ' എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ജി പ്രജീത്ത് ആണ് സംവിധാനം. പൃഥ്വി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വന്‍ വിജയം നേടി പ്രദര്‍ശനം തുടരുന്നതിനിടെയാണ് താരങ്ങളുടെ ഒത്തു ചേരല്‍ എന്നും ശ്രദ്ധേയമായി.

Samvrutha sunil Jayasurya and Prithviraj friendship celebration picture

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക