Latest News

വീണ്ടും സ്‌ക്രീനില്‍ എത്താന്‍ ഒരുങ്ങി സംവൃത; ചിത്രീകരണം അമേരിക്കയില്‍ നിന്നുതന്നെ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയില്‍

Malayalilife
 വീണ്ടും സ്‌ക്രീനില്‍ എത്താന്‍ ഒരുങ്ങി സംവൃത; ചിത്രീകരണം അമേരിക്കയില്‍ നിന്നുതന്നെ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയില്‍

നീണ്ടമുടിയും നിരതെറ്റിയ പല്ലുകളുമാണ് സംവൃത സുനില്‍ എന്ന നടിയെ ഓര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് ഓര്‍മ്മ വരുന്നത്. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് താരം വിവാഹിതയായി വിദേശത്തേയ്ക്ക് പറന്നത്. മകന്‍ അഗസ്ത്യയ്ക്കും ഭര്‍ത്താവിനും ഒപ്പം സ്ന്തുഷ്ട കുടുംബ ജീവിതം നയിക്കുകായിരുന്നു താരം. പിന്നീട് ബിജുമേനോന്‍ നായകനായ സത്യം പറഞ്ഞാല്‍ വിശ്വസിക്കോ എന്ന ചിത്രത്തിലൂടെ താരം സിനിമയിലേക്ക് മടങ്ങിയെത്തി. 

ഇതിനിടെ സംവൃത രണ്ടാമതും ഒരു കുഞ്ഞിന് ജന്മം നല്‍കി. രണ്ടു മക്കളുടെയും ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.  സംവൃത സുനില്‍ വീണ്ടും സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കുന്ന വിവരം താരം അറിയിച്ചത്.

അമേരിക്കയില്‍ നിന്നുതന്നെ സംവൃത സുനില്‍ ചിത്രത്തില്‍ അഭിനയിക്കുന്ന രീതിയിലാണ് ചിത്രീകരണം ആലോചിച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയം സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബിജു മേനോന്റെ നായികയായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലാണ് സംവൃത അവസാനമായി അഭിനയിച്ചത്. വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ തിരിച്ചുവരവായിരുന്നു ഇത്. താരം വീണ്ടും സിനിമയില്‍ അഭിനയിക്കുന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Read more topics: # samvrutha sunil,# to appear on screen
samvrutha sunil to appear on screen

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക