Latest News

അനിയനാണ് വരുന്നതെന്ന് അറിഞ്ഞപ്പോള്‍ അഗസ്ത്യ വലിയ ആവേശത്തിലായിരുന്നു; മക്കളുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവൃത സുനില്‍

Malayalilife
 അനിയനാണ് വരുന്നതെന്ന് അറിഞ്ഞപ്പോള്‍ അഗസ്ത്യ വലിയ ആവേശത്തിലായിരുന്നു; മക്കളുടെ വിശേഷങ്ങള്‍ പങ്കുവച്ച് സംവൃത സുനില്‍

നീണ്ട മുടിയും വിടര്‍ന്ന കണ്ണുകളുമായി മലയാള സിനിമയിലേക്ക് എത്തിയ നായികയാണ് സംവൃത സുനില്‍. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന താരം പിന്നട് ബിജു മേനോന്‍ ചിത്രമായ സത്യം പറഞ്ഞാല്‍  വിശ്വസിക്കുമോ എന്ന ചിത്രത്തില്‍ സംവൃത എത്തിയിരുന്നു. 2012 ലായിരുന്നു സംവൃത സുനിലും കോഴിക്കോട് സ്വദേശിയായ അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി 21 ന് നാണ് ഇവര്‍ക്ക് മൂത്തമകന്‍ അഗസ്ത്യ ജനിച്ചത്. 

ഈ വര്‍ഷം ഫെബ്രുവരിയിലാണ് നടി സംവൃത സുനില്‍ രണ്ടാമതൊരു കുഞ്ഞിന് ജന്മം നല്‍കുന്നത്. മൂത്ത മകന്‍ ആഗസ്ത്യയ്ക്ക് കൂട്ടായി ഒരു അനിയന്‍ കൂടി എത്തിയ കഥ നടി തന്നെയാണ് പുറംലോകത്തോട് പറഞ്ഞത്. ഇളയമകന് രുദ്ര എന്നാണ് പേരിട്ടത്. അനിയനും ചേട്ടനും തമ്മില്‍ നല്ല കൂട്ടാണെന്നും രുദ്രയെ ചെല്ലപ്പേരിട്ട് വിളിച്ചതും ചേട്ടനാണെന്നും സംവൃത പറയുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷം പങ്കുവച്ചത്. 

'ഇത്രയും നാളും മൂത്തമകന്‍ അഗസ്ത്യയെ ഒറ്റക്കുട്ടിയായി കൊഞ്ചിച്ച് വളര്‍ത്തിയിട്ട് പുതിയൊരു കുഞ്ഞ് കൂടി വരുമ്‌ബോള്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഇവിടെയൊക്കെ ആറാം മാസത്തെ സ്‌കാനിംഗില്‍ തന്നെ കുട്ടി ആണോ പെണ്ണോ എന്ന കാര്യം തുറന്ന് പറയും. ആണ്‍കുട്ടി ആണെന്ന് അറിഞ്ഞപ്പോള്‍ അഗസ്ത്യ വളരെ ആവേശത്തിലായിരുന്നു.അവനാണ് രുദ്രയെ രൂറു എന്ന് വിളിച്ച് തുടങ്ങിയത്. ഇപ്പോള്‍ രുദ്രയുടെ ഡയപ്പര്‍ മാറ്റാനും കാര്യങ്ങള്‍ ഓരോന്ന് ചെയ്യാനുമെല്ലാം സഹായിക്കും, സ്നേഹം വന്നാല്‍ പിന്നെ ഉമ്മ വെച്ച് ശരിയാക്കും. എത്ര മോശം മൂഡിലാണെങ്കിലും ആഗസ്ത്യ കൊഞ്ചിച്ചാല്‍ രൂറുവും ഹാപ്പിയാണ്. അവരിപ്പോഴെ നല്ല കൂട്ടുകാരാണെന്നും സംവൃത പറയുന്നു.


 


 

Read more topics: # samvrutha sunil,# about her kids
samvrutha sunil about her kids

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക