കോഴിക്കോട്: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. ചിത്രം അകാരണമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചുവാങ്ങുകയും നിയമനടപടികളുമായി മുന്നോട്ട് പോവുകയും ചെയ്ത് രചയിതാവ് എം ടി. വാസുദേവന്‍ നായരെ ഇന്നലെ രാത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സന്ദര്‍ശിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീകുമാര്‍ മേനോന്‍ എംടിയെ കാണുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍ എംടി അത്ര തൃപ്തനായിരുന്നില്ല. രണ്ടാമതും ശ്രീകുമാര്‍ മേനോന്‍ എത്തിയപ്പോള്‍ എംടിയുടെ മനസ്സിലെ മഞ്ഞുരുകിയെന്ന സൂചനയാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ശുഭാപ്തി വിശ്വാസമാണ് ശ്രീകുമാര്‍ മേനോന്‍ പ്രകടിപ്പിച്ചത്. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു. ഇതിന് ശേഷം കൂടിക്കാഴ്ച്ച സൗഹാര്‍ദ്ദപരമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എംടിയോട് ക്ഷമ ചോദിച്ചു. എംടിക്ക് കൊടുത്ത വാക്ക് നിറവേറ്റും. കേസ് നിയമയുദ്ധമായി മാറില്ല. ചിത്രം എപ്പോള്‍ തിരശീലയില്‍ വരുമെന്നായിരുന്നു എംടിയുടെ ആശങ്കയെന്നും അത് പരിഹരിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. രണ്ടാമൂഴം സിനിമയെ നടിയെ ആക്രമിച്ച കേസുമായി കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചു. അത്തരക്കാര്‍ സമയം പാഴാക്കുകയാണ്.
ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹത്തെ കാണുന്നത്. അതിന് താന്‍ ക്ഷമ ചോദിച്ചു. ഒടിയന്റെ കാര്യങ്ങളും വിശേഷണങ്ങളും പങ്കുവെച്ചു. പ്രോജക്ടിലെ ഇതുവരെയുള്ള മുന്നോട്ട് പോക്കിനെപ്പറ്റി അദ്ദേഹത്തോട് സംസാരിച്ചു. ഈ പ്രശ്നം ഒരു നിയമയുദ്ധത്തിലേക്ക് പോകില്ലെന്നാണ് വിശ്വസിക്കുന്നത്. ഇതെല്ലാം ഭംഗിയായി ഉടനെ തീരും. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗം റിലീസ് ചെയ്യാനുമാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും ശ്രീകുമാര്‍ മോനോന്‍ എംടിയെ അറിയിച്ചു.
ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി. അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ ഹര്‍ജി എംടി പിന്‍വലിക്കുമോ എന്നതാണ് നിര്‍ണ്ണായകം. ഈ ഹര്‍ജിയില്‍ കോടതിയുടെ സ്റ്റേയുള്ളതിനാല്‍ നിലവില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ ശ്രീകുമാര്‍ മേനോന് കഴിയില്ല.
മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാര്‍ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ടായിരുന്നു. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനും-മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കാവ്യാ മാധവന്‍ വിശദീകരിച്ച കാര്യങ്ങളാണ് ഇവ. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താല്‍ തന്നേയും കേസില്‍പ്പെടുത്തി ദ്രോഹിക്കാന്‍ ശ്രമിക്കുകയാണെന്നു കാവ്യാ മാധവന്‍ അന്ന് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വിശദീകരിക്കുകയുണ്ടായി. കേസിലുള്‍പ്പെട്ട മാഡം താനാണെന്ന തരത്തില്‍ പള്‍സര്‍ സുനി പ്രചാരണം നടത്തുന്നു. ഇതിനു പൊലീസ് മൗനാനുവാദം നല്‍കുകയാണെന്നും കാവ്യ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാമൂഴം വിവാദത്തില്‍ പെട്ടിരുന്നു. ദിലീപിന്റെ കുടുംബ പ്രശ്‌നങ്ങള്‍ തന്നെയാണ്രേത ശ്രീകുമാര്‍ മേനോനും ദിലീപും തമ്മിലെ കാരണം. എല്ലാം ദിലീപ് മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാള്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ കുടുംബ പ്രശന്ങ്ങള്‍ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്.
മരണ വാര്‍ത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകര്‍ക്കുമെന്ന് ഈ സംവിധായകന്‍ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതല്‍ ദിലീപ് പ്രശ്‌നങ്ങളിലേക്ക് നീങ്ങിയെന്നാണ് സിനിമാ ലോകത്തെ അണിയറ സംസാരം. 2018ല്‍ രണ്ടാമൂഴത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നായിരുന്നു മോഹന്‍ലാലിനോട് ശ്രീകുമാര്‍ പറഞ്ഞത്. ഇതിനിടെയില്‍ ഓടിയനും സംവിധാനം ചെയ്യുമെന്ന് അന്ന് ഉറപ്പു നല്‍കി. ഇതെല്ലാം അവശ്വസനീയമായ കാര്യങ്ങളാണ്. ഇതെല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രമാണോ എന്ന് കാലം തെളിക്കുമെന്നാണ് പൊതു അഭിപ്രായം. ഈ സാഹചര്യത്തിലാണ് എംടിയെ കണ്ട് ക്ഷമ ചോദിച്ചും സിനിമയുമായി മുന്നോട്ട് പോകാനുള്ള ശ്രീകുമാര്‍ മേനോന്റെ ഇടപെടല്‍.
പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അതിന്റെ അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരുക്കുമെന്നുമാണ് മേനോന്‍ പറയുന്നത്. അതേസമയം ഇനിയും കാലതാമസമുണ്ടാകുമെന്ന് സംവിധായകന്‍ തന്നെ പറയുന്നു. മോഹന്‍ലാല്‍ ആകട്ടെ തന്റെ ഭാവി പ്രൊജക്ടിനെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയുന്നുമില്ല. ഇതും രണ്ടാമൂഴത്തെ സംശയത്തില്‍ നിര്‍ത്തുന്നുണ്ട്.