Latest News

ഇത്ര പേടി ഉള്ളവരാണോ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നത്; സ്റ്റോറി ഒരു തമാശയായി പങ്കുവെച്ചത്; അവരെല്ലാം പാവങ്ങള്‍; ടോപ് ആംഗിള്‍ ഷൂട്ടര്‍മാര്‍ എന്ന ക്യാംപ്ഷനോടെ വീഡിയോ പങ്ക് വച്ചതിന് പിന്നാലെ വിശദീകരണക്കുറിപ്പുമായി മാളവിക മേനോന്‍

Malayalilife
ഇത്ര പേടി ഉള്ളവരാണോ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നത്; സ്റ്റോറി ഒരു തമാശയായി പങ്കുവെച്ചത്; അവരെല്ലാം പാവങ്ങള്‍; ടോപ് ആംഗിള്‍ ഷൂട്ടര്‍മാര്‍ എന്ന ക്യാംപ്ഷനോടെ വീഡിയോ പങ്ക് വച്ചതിന് പിന്നാലെ വിശദീകരണക്കുറിപ്പുമായി മാളവിക മേനോന്‍

ക്കഴിഞ്ഞ ദിവസമാണ് നടിമാരുടെ വീഡിയോ വിവിധ ഷൂട്ട് ചെയ്ത് ഓണ്‍ലൈന്‍ ചാനലുകളിലൂടെ വൈറലാക്കുന്ന വീഡിയോ സംഘത്തിനെ പരസ്യമാക്കി നടി മാളവിക മേനോന്‍ വീഡിയോ പങ്ക് വച്ചത്. തന്റെ വീഡിയോ പകര്‍ത്താനെത്തിയവരുടെ വീഡിയോ പകര്‍ത്തുകയും ഇതാണ് ആ ചേട്ടന്മാര്‍ എന്ന് കുറിപ്പെഴുതി പങ്ക് വക്കുകയുമായിരുന്നു.

ഗയ്സ് ഇതാണ് ഞാന്‍ ആ പറഞ്ഞ ടീംസ്.. പാവങ്ങളാ എല്ലാവരും. എപ്പോഴും നിങ്ങള്‍ അല്ലേ എല്ലാവരെയും ഷൂട്ട് ചെയ്യുന്നേ. ഇന്ന് ഞാന്‍ നിങ്ങളെ ഷൂട്ട് ചെയ്യാ.. എല്ലാവരെയും കിട്ടീല, ക്യാമറ ഓണ്‍ ചെയ്തപ്പോഴേക്കും പലരും ഓടി. ഞങ്ങള്‍ ഒക്കെ അപ്പൊ എന്താ ചെയ്യണ്ടേ നിങ്ങള്‍ ക്യാമറ വച്ച് ആകാശത്തുന്ന് ഷൂട്ട് ചെയ്യുമ്പോ'' എന്നാണ് വീഡിയോ പങ്കുവച്ച് മാളവിക ചോദിക്കുന്നത്.


ഇതിന് പിന്നാലെ ഇത് ചര്‍ച്ചയായതോടെ വിശദികരണവുമായി എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.താന്‍ ആ സ്റ്റോറി ഒരു തമാശയായി പങ്കുവെച്ചതാണെന്ന് അവര്‍ പറയുന്നു. അവരെല്ലാം പാവങ്ങളാണ്, അവര്‍ അവരുടെ ജോലി ചെയ്യുന്നു. വീഡിയോ എടുക്കുന്നവരോട് എനിക്ക് പരാതിയൊന്നും ഇല്ലെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. 

മാളവികയുടെ കുറിപ്പ് ഇങ്ങനെ: 

ഞാന്‍ ആ സ്റ്റോറി ഒരു തമാശ ആയി ഇട്ടതാണ്. എന്റെ വീഡിയോ പകര്‍ത്താന്‍ വന്ന അവരെ ഞാന്‍ ഒന്ന് ഷൂട്ട് ചെയ്യാം എന്ന് കരുതി. പക്ഷെ, എല്ലാവരെയും കിട്ടിയില്ല. ഫോണ്‍ എടുത്തപ്പോ എല്ലാവരും ഓടി. ഇത്ര പേടി ഉള്ളവരാണോ ഞങ്ങളുടെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നത്. അവരെല്ലാം പാവങ്ങള്‍ ഒക്കെയാണ്, അവര്‍ അവരുടെ ജോ
ലി ചെയ്യുന്നു. അവരെക്കൊണ്ടു പോസിറ്റീവും നെഗറ്റീവും ഉണ്ടായിട്ടുണ്ട്. ഞാന്‍ ഒരു തമാശക്കാണ് വീഡിയോ എടുത്തത്...

നമ്മള്‍ ഓരോ പരിപാടിക്ക് വേണ്ടി ആ സാഹചര്യത്തിന് ചേരുന്ന വസ്ത്രം ധരിച്ചു പോകുന്നു ഇവര്‍ അത് ഷൂട്ട് ചെയ്ത് അവര്‍ക്ക് തോന്നുന്ന ക്യാപ്ഷന്‍ കൊടുത്ത് പോസ്റ്റ് ചെയ്യുന്നു. ആളുകള്‍ ആ വീഡിയോക്ക് താഴെ വന്ന് അവര്‍ക്ക് തോന്നുന്ന കമന്റ്റ് ഇടുന്നു. ഇതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും അവരവരുടെ ജോലി പ്രധാനമാണ്. എനിക്കും അതുപോലെതന്നെ. കമന്റ് ഇടുന്നവര്‍ അത് അറിയുന്നില്ല. ഒരു പണിയും ഇല്ലാത്തവരാണ് കമന്റ് ഇടാനായി ഇരിക്കുന്നത്. അല്ലാതെ സ്വന്തം ജോലിയു
യും അതിന്റെ ടെന്‍ഷനും ആയി ജീവിക്കുന്നവരൊന്നും ഇതിനു വേണ്ടി ഇരിക്കില്ല. ഈ കമന്റുകള്‍ ഒന്നും വായിക്കാതിരിക്കുകയാണ് വേണ്ടത്, ഞാന്‍ ഇപ്പോള്‍ ഇതൊന്നും വായിക്കാന്‍ പോകാറില്ല. 

മറ്റുള്ള രാജ്യങ്ങളിലോ, കേരളത്തിന് പുറത്തോ പോകുമ്പോള്‍ പോലും ഇത്ര പ്രശ്നം ഇല്ല. അവിടെയൊക്കെ ആളുകള്‍ നോര്‍മല്‍ ആയി ധരിക്കുന്ന വസ്ത്മാണ് ഇവിടെ ഞങ്ങളൊക്കെ ധരിക്കുന്നത്. അത് ഒരു സിനിമാതാരം ചെയ്യുന്നതുകൊണ്ട് അവരെ എന്തും പറയാം എന്നാണ് പലരുടെയും ധാരണ. എന്ത് വസ്ത്രം ധരിക്കാനും കമന്റിടാനു.ടാനും ഒക്കെ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അത് മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ടാകരുത്. 

വീഡിയോ എടുക്കുന്നവരോട് എനിക്ക് പരാതി ഒന്നും ഇല്ല, അതുകൊണ്ടല്ല അവരുടെ വീഡിയോ എടുത്തത്. നമ്മള്‍ എല്ലാം ഒരേ സ്ഥലത്ത് പല ജോലികള്‍ ചെയ്തു ജീവിക്കുന്ന ആള്‍ക്കാരല്ലേ, എല്ലാവരും സഹകരണ മനോഭാവത്തോടെ ജോലിചെയ്യുന്നതാണ് നല്ലത്. അല്ലാതെ മറ്റുള്ളവരെ തെറി കേള്‍പ്പിച്ചുകൊണ്ടാകരുത്. എനിക്ക് ഓണ്‍ലൈന്‍ മീഡിയയെകൊണ്ട് ഗുണവും ഉണ്ടായിട്ടുണ്ട്. പണ്ടൊരിക്കല്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ വലിയ ജനക്കൂട്ടം ആയിരുന്നു, എനിക്ക് കടന്നുപോകാന്‍ പറ്റുന്നുണ്ടായില്ല. അന്ന് എന്റെ മുന്നില്‍ ഉണ്ടായിരുന്ന ഓണ്‍ലൈന്‍ മീഡിയ ചേട്ടന്മാര്‍ അവരുടെ ക്യാമറ മാറ്റി വെച്ചിട്ട് എനിക്ക് കടന്നുപോകാനുള്ള സൗകര്യം ഉണ്ടാക്കിത്തന്നു. എനിക്ക് അന്ന് വലിയ സന്തോഷവും ആശ്വാസവുമാണ് തോന്നിയത്. അവര്‍ വണ്ടിയൊക്കെ ഓടിച്ച് അവിടെ എത്തിയാണല്ലോ വീഡിയോ എടുക്കുന്നത്. അത് അവരുടെ ഉപജീവന മാര്‍ഗ്ഗം ആയിരിക്കും. എല്ലാവരും അവരുടെ ജോലിയാണ് ചെയ്യുന്നത്. അതുപോലെയാണ് ഞാനും എന്നെപ്പോലെയുള്ള സിനിമാ താരങ്ങളും. മോശം കമന്റ്റ് ഇടുന്നവര്‍ അതുകൂടി മനസ്സിലാക്കുക...

 

malavika menoN ABOUT youtubers

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES