മമ്മൂട്ടിയുടെ മേക്കപ്പ് മാനും, പേര്‍സണല്‍ സെക്രട്ടറിയും നിര്‍മ്മാതാവുമൊക്കെയായ ജോര്‍ജിന്റെ മകളുടെ വിവാഹ വിശേഷങ്ങളാണ് രണ്ട് ദിവസമാണ് സോഷ്യല്‍മീഡിയയില്‍ നിറയെ. വിവാഹ ആഘോഷം തുടങ്ങിയ അന്ന് മുതല്‍ മമ്മൂട്ടി കുടുംബത്തിന്റെ സാന്നിധ്യമായിരുന്നു ശ്രദ്ധേയം. ഇപ്പോളിതാ സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്കായി ജോര്‍ജ് ഒരുക്കിയ വിവാഹ റിസപ്ഷനാണ് ശ്രദ്ധ നേടുന്നത്.
സിനിമാ താരങ്ങള്‍ ഒന്നടങ്കം താരദമ്പതികള്‍ക്ക് ആശംസയറിയിക്കാന്‍ എത്തിയിരുന്നു. മമ്മൂട്ടി, ദിലീപ്, ജോജു, എന്നിങ്ങനെ നിരവധി പേര് ആഘോഷത്തില്‍ പങ്കാളികളായി.ഇതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്.
മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും മമ്മൂട്ടിയുടെ സന്തത സഹചാരയുമാണ് ജോര്‍ജ്ജ്. ജോര്‍ജ്ജിന്റെ മകള്‍ സിന്ത്യയുടെ മധുരം കൊടുക്കല്‍ ചടങ്ങിനും മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കന്‍ ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയും അവരുടെ മകള്‍ മറിയവും വന്നതും ശ്രദ്ധേയമായിരുന്നു.
നടി മാളവിക മേനോന്‍, നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കോമേഡിയനുമായ രമേശ് പിഷാരടി എന്നിവര്‍ വിവാഹ ആഘോഷങ്ങളിലെല്ലാം പങ്കാളികളായിരു്ന്നു.
1991 മുതല്‍ മമ്മൂട്ടിയ്ക്ക് ഒപ്പം ജോര്‍ജുണ്ട്. ഐ.വി. ശശി ചിത്രമായ 'നീലഗിരി' എന്ന സിനിമയുടെ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോര്‍ജിന്റെ യാത്ര തുടങ്ങുന്നത്. മമ്മൂട്ടി കുടുംബാംഗം പോലെ കരുതുന്ന ഒരാള്‍ കൂടിയാണ് ജോര്‍ജ്. മൂന്നുവര്‍ഷം മുന്‍പ് 'മാമാങ്കം' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടി ജോര്‍ജിനായി ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയും അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മേക്കപ്പ്മാന്‍ മാത്രമല്ല, മലയാളസിനിമയിലെ ഒരു നിര്‍മാതാവ് കൂടിയാണ് ജോര്‍ജ് ഇന്ന്. മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്സിക്യ്ൂട്ടിവ് പ്രൊഡ്യൂസറായിരുന്നു ജോര്‍ജ്.
പാല സ്വദേശി അഖിലാണ് സിന്ധ്യയ്ക്ക് താലിചാര്‍ത്തിയത്. ഇരുവരും സോഫ്‌ട്വെയര്‍ എഞ്ചനിയര്‍മാരാണ്.