Latest News

25 വര്‍ഷമായി ഞാന്‍ ഇതേ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട്; എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്; അവരുടെ നേട്ടങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു'; അഭിഷേക് ബച്ചന്‍ 

Malayalilife
 25 വര്‍ഷമായി ഞാന്‍ ഇതേ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട്; എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്; അവരുടെ നേട്ടങ്ങളില്‍ ഞാന്‍ അഭിമാനിക്കുന്നു'; അഭിഷേക് ബച്ചന്‍ 

ശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയുന്നു എന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ ഐശ്വര്യയുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് അഭിഷേക് ബച്ചന്‍. സിനിമയിലെത്തി 25 വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും അമിതാഭ് ബച്ചനെ വച്ച് തന്നെ താരതമ്യം ചെയ്യുന്നതിനേക്കുറിച്ചും അഭിഷേക് സംസാരിച്ചു. ഇത്തരം താരതമ്യപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളുകയെന്നത് ഒരിക്കലും എളുപ്പമായിരുന്നില്ലായെന്നും നടന്‍ വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്. 

 '25 വര്‍ഷമായി ഞാന്‍ ഇതേ ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ അതൊന്നും എന്നെ ബാധിക്കാതെയായി. നിങ്ങള്‍ എന്റെ അച്ഛനുമായാണ് എന്നെ താരതമ്യം ചെയ്യുന്നതെങ്കില്‍ ഏറ്റവും മികച്ചതിനോടാണ് നിങ്ങളുടെ താരതമ്യം.

ഈ രീതിയില്‍ ഏറ്റവും മികച്ചതുമായി നിങ്ങള്‍ എന്നെ താരതമ്യം ചെയ്യുന്നത് ഒരു അംഗീകാരമായാണ് ഞാന്‍ നോക്കിക്കാണുന്നത്. എന്റെ മാതാപിതാക്കളും കുടുംബവും ഭാര്യയും എന്റേതാണ്. അവരുടെ നേട്ടങ്ങളില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍.'- അഭിഷേക് വ്യക്തമാക്കി. 'നമ്മളിവിടെ എസി റൂമില്‍ സുഖമായി ഇരിക്കുന്നു. ആ 82 വയസുകാരന്‍ (അമിതാഭ് ബച്ചന്‍) കെബിസിക്ക് വേണ്ടിയുള്ള ഷൂട്ടിലാണ്. അദ്ദേഹമാണ് എന്റെ മാതൃക, എനിക്കും അങ്ങനെയാകണം.'- അഭിഷേക് കൂട്ടിച്ചേര്‍ത്തു.

Abhishek Bachchan about life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES