മോഹന്‍ലാലിനെ കാണാന്‍ എത്തി ഉണ്ണി മുകുന്ദന്‍. നടന്‍ തന്നെയാണ് മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'എല്‍' എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് ഉണ്ണി മുകുന്ദന്‍ കൊടുത്ത ക്യാപ്ഷന്‍. വളരെ കൂള്‍ ലുക്കില്‍ ഉള്ള ഇവരുടെ ഫോട്ടോകള്‍ ആരാധകരില്‍ ആവേശം തീര്‍ത്തിരിക്കുകയാണ് ഇപ്പോള്‍.
ഫോട്ടോകള്‍ പുറത്തുവന്നിതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. മോഹന്‍ലാലും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന സിനിമ കാണാന്‍ കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 'എക്സലന്റ് മീറ്റിംഗ്, രണ്ടുപേരും കൂടെ ഒരു ഫ്രെമില്‍ ആക്ഷന്‍ പടവും ആയി കാണാന്‍ ഒരു ആഗ്രഹം, ഈ രണ്ട് മുതലുകളെയും ചുമ്മാ അങ്ങ് കണ്ടിരിക്കാന്‍ തന്നെ എന്ത് രസമാ, ലാലേട്ടന്‍ വേറേ ലെവല്‍, ചേട്ടനും അനിയനും, ഒരു ആക്ഷന്‍ പടം അങ്ങ് സെറ്റ് ചെയ്യ് അണ്ണാ', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമായ മാര്‍ക്കോറിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി 100 കോടി ക്ലബ്ബും പിന്നിട്ട് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം 100 കോടിയിലധികം കളക്ഷന്‍ നേടി എന്നനേട്ടവും മാര്‍ക്കോ സ്വന്തമാക്കിയിട്ടുണ്ട്.
ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച മാര്‍ക്കോയുടെ തിരക്കഥ ഒരുക്കിയതും ഹനീഫ് അദേനിയാണ്. ആദ്യ ഷോ മുതല്‍ മികച്ച പ്രകടനം നേടിയ ചിത്രം ബോളിവുഡില്‍ അടക്കം ഗംഭീര പ്രകടനം കാഴ്ചവച്ചിരുന്നു. 'ബാഹുബലി'ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും മാര്‍ക്കോ നേടിയിട്ടുണ്ട്. ഏപ്രിലിലാണ് സിനിമയുടെ കൊറിയന്‍ റിലീസ്. നൂറോളം തിയേറ്ററുകളിലാണ് ചിത്രം കൊറിയയില്‍ പ്രദര്‍ശനത്തിനെത്തുക.