Latest News

1000 കോടി ക്ലബ്ബ് വിസ്മയ ചിത്രം നാല് ഭാഷകളിലായി ഇന്ത്യയിലേക്ക്; 'ഹോങ്കോങ് വാരിയേഴ്‌സ്' റിലീസിന് ഇനി 04 ദിനങ്ങള്‍ മാത്രം

Malayalilife
 1000 കോടി ക്ലബ്ബ് വിസ്മയ ചിത്രം നാല് ഭാഷകളിലായി ഇന്ത്യയിലേക്ക്; 'ഹോങ്കോങ് വാരിയേഴ്‌സ്' റിലീസിന് ഇനി 04 ദിനങ്ങള്‍ മാത്രം

ഹോങ്കോങ് സിനിമയിലെ വമ്പന്‍ ഹിറ്റ് ആയി 1000 കോടി ക്ലബ്ബില്‍ കയറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ്: വാല്‍ഡ് ഇന്‍ എന്ന ചിത്രം ഇന്ത്യയില്‍ ജനുവരി 24ന് റിലീസിന് എത്തുന്നു. തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ നാല് ഭാഷകളിലായാണ് റിലീസിന് ഒരുങ്ങുന്നത്. ഹോങ്കോങിലും ചൈനയിലും കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രമാണിത്. മാര്‍ഷ്യല്‍ ആര്‍ട്‌സ് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം ഹോങ്കോങ് വാരിയേഴ്‌സ് എന്ന പേരിലാണ് ചിത്രം ഇന്ത്യന്‍ തിയറ്ററുകളില്‍ എത്തുക. കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ശ്രീ ഹനുമാന്‍ മൂവി മേക്കേഴ്സുമായി ചേര്‍ന്ന് സന്‍ഹാ സ്റ്റുഡിയോസ് ആണ്.

സോയി ചിയാങ് സംവിധാനം ചെയ്ത് ലൂയിസ് കൂ, സാമ്മോ ഹംഗ്, റിച്ചി ജെന്‍, റെയ്മണ്ട് ലാം, ടെറന്‍സ് ലോ, കെന്നി വോങ്, ഫിലിപ്പ് എന്‍ജി, ടോണി വു, ജര്‍മ്മന്‍ ചിയൂങ് എന്നിവര്‍ അഭിനയിച്ച ഒരു ഹോങ്കോംഗ് ആയോധന കല ആക്ഷന്‍ ചിത്രമാണിത്. യുയിയുടെ സിറ്റി ഓഫ് ഡാര്‍ക്ക്നെസ് എന്ന നോവലിനെയും ആന്‍ഡി സെറ്റോയുടെ അതേ പേരിലുള്ള മാന്‍ഹുവയെയും അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. വാര്‍ത്തപ്രചരണം: പി.ശിവപ്രസാദ്

hongkong warriors 1000 crore

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES